പ്രശസ്ത ഹോളിവുഡ് നടനും ബ്ലാക്ക് പാന്തര്‍ സിനിമയിലെ നായകനുമായ ചാഡ്വിക് ബോസ്മാന്റെ വിയോ​ഗം ലോകമൊട്ടാകെയുള്ള ആ​രാധകരെ കണ്ണീരണിയിച്ചിരിക്കുകയാണ്. 

To advertise here,

കുടലിലെ കാന്‍സര്‍ ബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ബോസ്മാൻ ലോസ് ആഞ്ജലിസിലെ സ്വവസതിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്ന് സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരാണ് രം​ഗത്ത് വന്നത്.

ബോസ്മാന് ആദരം നേർന്ന് മാർവൽ സ്റ്റുഡിയോസ് പുറത്തിറക്കിയ വീഡിയോ ഇപ്പോൾ തരം​ഗമാകുന്നു. നാലരമിനിറ്റോളം ദെെർഘ്യമുള്ള വീഡിയോയിൽ ബോസ്മാനെ അനുസ്മരിക്കുകയാണ് സഹപ്രവർത്തകർ.

Content Highlights: Marvel Studio tribute to Chadwick Boseman emotional video Black Panther