പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്നീ ചിത്രങ്ങള്‍ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021ല്‍ ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് ഇരുചിത്രങ്ങളും ഇടംനേടിയത്. മികച്ച ഫീച്ചര്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 276 ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. 2021 ഒക്ടോബറില്‍ നടന്ന 67-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, സുനില്‍ ഷെട്ടി, അശോക് സെല്‍വന്‍, മുകേഷ്, നെടുമുടി വേണു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
തമിഴ്‌നാട്ടിലെ ഇരുളര്‍ ജാതിയില്‍ പെട്ട രാജകണ്ണിന്റെ തിരോധാനവുമായി (1993) ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടത്തെ അവലംബിച്ചാണ് ജയ് ഭീം കഥ പറയുന്നത്. അഭിഭാഷകനായിരുന്ന കെ. ചന്ദ്രുവും സംഘവും നടത്തിയ ഈ പോരാട്ടത്തിലൂടെ നീതി തേടുന്ന കഥയില്‍ സൂര്യ, ലിജി മോള്‍ ജോസ്, കെ. മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. 2ഡി എന്റര്‍ടൈന്മെന്റിന് കീഴില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയ മികച്ച അഭിപ്രായമാണ് നേടിയത്.
Content Highlights: Mohanlal's Marakkar Arabikadalinte Simham Suriya's Jai Bhim nominated for Best Feature Film at Oscar
Published: 21 Jan 2022, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented