1960കളിൽ കേരളത്തിലെ കൂളിമുട്ടം എന്ന സ്ഥലത്ത് അബ്ദുൾ മനാഫ് എന്നൊരാൾ ഭരതനാട്യം പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നാലുഭാഗത്തു നിന്നും എതിർപ്പാണുണ്ടായത്. എങ്കിലും അയാൾ വിട്ടുകൊടുത്തില്ല. അമ്മ തന്നെ വിളിക്കുന്ന മനു എന്ന പേര് സ്വീകരിച്ച് നൃത്തത്തിൽ ആഗ്രഹിച്ചതെല്ലാം കീഴടക്കി. അങ്ങനെ നൃത്തലോകത്ത് അറിയപ്പെടുന്ന മനു മാസ്റ്ററായി. ഭരത് ബാല നിർമ്മിച്ച്, നർത്തകനായ മനുമാസ്റ്ററുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു.

To advertise here,

ശ്രുതി നമ്പൂതിരിയാണ് സംവിധാനം. സുദീപ് പാലനാട് ആണ് സംഗീതം നൽകിയിരിക്കുന്നത്. വിനായക് ഗോപാൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.


Content Highlights :manu master documentary bharatbala shruthi namboodiri sudeep palanad