ബോഡി ഷെയിമിങ്ങിന്റെ ഭീകരത ഏറ്റവും കൂടുതല്‍ ബാധിക്കുന്നവരില്‍ ഒരു വിഭാഗം അഭിനേതാക്കളാണ്. അവര്‍ അതിനെതിരെ പലപ്പോഴും ശക്തമായി പ്രതികരിക്കാറുമുണ്ട്. തനിക്കു നേരെ ഉണ്ടായ ബോഡിഷെയിമിങ്ങിനിടെ പ്രതികരണവുമായി നടി മഞ്ജിമ മോഹന്‍. 

To advertise here,

കഴിഞ്ഞ ദിവസമാണ് മഞ്ജിമയും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായായത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വിവാഹചിത്രങ്ങള്‍ക്കു താഴെ വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് ആക്ഷേപങ്ങളാണ് മഞ്ജിമയ്ക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്നാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരണവുമായി മഞ്ജിമ രംഗത്തെത്തിയത്. 

മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മഞ്ജിമ പറഞ്ഞു. വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ ഞാന്‍ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല. മഞ്ജിമ പറയുന്നു.