ദുൽഖർ സൽമാന്റെ നിർമാണത്തിൽ നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകന്റെ ട്രെയ്ലർ പുറത്തിറങ്ങി.

To advertise here,

കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.തിരുവോണനാളിൽ (ആഗസ്റ്റ് 31ന് ) നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ റിലീസ്.

സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനും ​ഗ്രി​ഗറിയുമാണ് നായികാ നായകന്മാർ. ദുൽഖർ സൽമാൻ, അനു സിത്താര എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു.

അനുപമ സഹസംവിധായികയായും ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന,ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥ-വിനീത് കൃഷ്ണൻ, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി,


Content Highlights :Maniyarayile Ashokan Movie Trailer Gregory Anupama Parameswaran Dulquer Salmaan