
കോവിഡ് ഭീതിയിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ മോഹൻലാലിന്റെ ആശ്വാസ വാക്കുകൾ തന്നെ തേടിയെത്തിയതിനെക്കുറിച്ച് നടൻ മണിക്കുട്ടൻ. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ മോഹൻലാൽ ആദ്യമായാണ് തന്നെ നേരിട്ട് ഫോൺ വിളിച്ചതെന്ന് മണിക്കുട്ടൻ പറയുന്നു. മറ്റാരും അന്വേഷിക്കാതിരുന്ന സമയത്ത് വന്ന മോഹൻലാലിന്റെ ഫോൺ കോൾ തനിക്ക് പുതിയ ഊർജം പകർന്നു നൽകിയെന്നും മണിക്കുട്ടൻ ഫെയ്സ്ബുക്കിൽ കുറിച്ചു
മണിക്കുട്ടന്റെ കുറിപ്പ്
നന്ദി ലാലേട്ടാ ആ കരുതലിനും സ്‌നേഹത്തിനും! ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകള്‍ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎല്‍ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകള്‍ക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തില്‍ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനില്‍ക്കുന്ന സാഹചര്യം എനിക്ക് ഊഹിക്കാന്‍ കഴിയും.
സ്ട്രഗ്ളിങ് ആർടിസ്റ്റ് (struggling star അല്ല) എന്ന നിലയില്‍ സിനിമയില്‍ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളില്‍ എന്നെക്കുറിച്ച് അന്വേഷിക്കുകയോ ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ല, ഒരുപക്ഷേ അവരില്‍ പലരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം.
ഈ വിഷമഘട്ടത്തില്‍ ആ പ്രാര്‍ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടന്‍ എന്നെ വിളിക്കുകയും എന്നെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ എന്നെ ഇതുവരെ അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ കൂടിയായ ഈസ്റ്റര്‍ ദിനമായിരുന്ന ഇന്ന് വന്ന ആ കോളിലെ ശബ്ദത്തിലെ സ്‌നേഹം, ആ കരുതല്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്‍കുന്ന ഒന്നാണ്. എനിക്കാശ്വസിക്കാന്‍ ഇതില്‍പരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയില്‍. നമ്മളതിജീവിക്കും
Content Highlights : Manikkuttan About Mohanlal Covid 19 Lockdown
Published: 13 Apr 2020, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented