ഈ പുതിയ പ്രോജക്റ്റിൻ്റെ വിശദാംശങ്ങൾ രേവതിയോ അണിയറ പ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മമ്മൂട്ടിയും രേവതിയും |ഫോട്ടോ: Instagram
മമ്മൂട്ടിയേക്കുറിച്ച് രേവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ആരാധകശ്രദ്ധ നേടുന്നു. തന്റെ പുതിയ ഷോയുടെ ഭാഗമായി മമ്മൂട്ടി ഡബ്ബിങ് സ്റ്റുഡിയോയിലെത്തിയ അനുഭവമാണ് രേവതി എഴുതിയത്. ഒറ്റ മെസേജിലാണ് മമ്മൂട്ടി ശബ്ദം നൽകാനെത്തിയത് എന്ന് രേവതി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
"അതെ, സാക്ഷാൽ മമ്മൂക്ക. മിക്കവാറും എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെയാണ്. ഒരൊറ്റ മെസ്സേജ് അയച്ചതേയുള്ളൂ, അദ്ദേഹം വന്ന് ഞങ്ങളുടെ ഷോയെ കൂടുതൽ വലുതാക്കിമാറ്റി. റസൂൽ പൂക്കുട്ടി, ശങ്കർ രാമകൃഷ്ണൻ, ലാൽ മീഡിയയിലെ സൗണ്ട് എൻജിനീയറായ സുബിൻ എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകിക്കൊണ്ട് അദ്ദേഹത്തിനൊപ്പമുണ്ട്. ഇത് ഉടൻ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തും."–രേവതിയുടെ വാക്കുകള്‍.
മമ്മൂട്ടിയോടൊപ്പം ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖരും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഈ പുതിയ പ്രോജക്റ്റിൻ്റെ വിശദാംശങ്ങൾ രേവതിയോ അണിയറ പ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതേ പ്രോജക്റ്റിന്റെ ഭാഗമായി മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, സയനോര ഫിലിപ്പ്, അനൂപ് മേനോൻ, സംവിധായകൻ രഞ്ജിത് എന്നിവർ സ്റ്റുഡിയോയിലെത്തിയ വിവരം രേവതി അറിയിച്ചിരുന്നു.
ഇതൊരു സിനിമയാണോ അതോ ഒരു വെബ് സീരീസ് പോലുള്ള മറ്റു സംരംഭമാണോ എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: Mammootty made a surprise appearance at a dubbing studio for Revathi`s new project, alongside Rasul Pookutty and Shankar Ramakrishnan. Details soon!
Published: 13 Nov 2025, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented