ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം നടൻകൂടിയായ ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.

പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന 'ഹലോ ഡിയർ' സിനിമയുടെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം നടൻകൂടിയായ ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപതാമത്തെ ചിത്രം ആണിത്. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മമിതയും സംഗീതും ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ അനൗൺസ്മെന്റിൽതന്നെ ചർച്ചയായിരുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ തിരക്കഥ രചിക്കുകയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയനാണ് ഡിനോയ് പൗലോസ്. പൂർണ്ണമായും റൊമാൻറിക്ക് കോമഡി ജോണറിലാണ് ഈ ചിത്രം ഒരുക്കുന്നത്. മെട്രോ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമ ആയിരിക്കും ഹെലോ ഡിയർ.
സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോവിന്ദ് വസന്ത. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.
ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിങ് - ചമൻ ചാക്കോ. കോ പ്രൊഡ്യൂസർ അരുൺ ഡി ജോസ്.സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. കലാ സംവിധാനം - നിമിഷ് എം. താനൂർ. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്‌റ്റ്യും ഡിസൈൻ-മഷർ ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ. സ്റ്റിൽസ്- ബിജിത്ത് ധർമ്മടം. ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട. എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്. പിആർഒ -വാഴൂർ ജോസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്
Content Highlights: Producer Ashiq Usman has unveiled the title first look poster of his 20th production venture Hello Dear, an upcoming urban romantic-comedy directed by Dinoy Paulose and starring Mamitha Baiju and Sangeeth Prathap in the lead roles.
Published: 21 Aug 2026, 07:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented