
ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷങ്ങളിലെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചുകൊണ്ട് സംവിധായകനും നടനുമായ മേജർ രവി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്ന വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
‘‘ഓണാഘോഷം കഴിഞ്ഞിട്ടില്ല. ഞാൻ ‘കിഷ്കിന്ധാ കാണ്ഡം’ സിനിമ കണ്ടു. ശരിക്കും ത്രിൽ അടിപ്പിച്ച ഒരു പടം. ഞാൻ അഭിനയിച്ചെങ്കിലും പടം കണ്ടപ്പോഴാണ് അതിന്റെ ഒരു തീവ്രത മനസിലായത്. സൂപ്പർ അഭിനയം കുട്ടേട്ടാ, ആസിഫ്, അപർണ എല്ലാരും തകർത്തു. ഓണം ഈ സിനിമയോടൊപ്പം ആസ്വദിക്കൂ. ഫിലിം ബൈ എ സൂപ്പർ ഡയറക്ടർ ദിൻജിത്ത് ആൻഡ് ടീം. സൂപ്പർ മക്കളെ. പൊളിച്ചു. എല്ലാവരോടും സ്നേഹം’’–മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
ഹൗസ് ഫുൾ ഷോകളുമായി ഓണം റിലീസുകളിൽ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുന്ന ചിത്രം ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച് ദിൻജിത്ത് അയ്യത്താനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം ബാഹുൽ രമേഷ് ആണ്. ആസിഫ് അലിയും വിജയരാഘവനും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയും ജഗദീഷും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായുള്ളത്.
Content Highlights: major ravi about kishkindha kandam movie
Published: 17 Sept 2024, 05:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented