
'ലർക്ക്' സിനിമയുടെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ സംവിധായകൻ എം.എ. നിഷാദ്. തന്നോട് ശത്രുത പുലർത്തുന്നവർ ചരിത്രം ആവർത്തിക്കുകയാണെന്ന് നിഷാദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. തന്റെ സിനിമയ്ക്കുനേരെ ഇത്തരം ആക്രമണങ്ങൾ ഏറെക്കാലമായുള്ളതാണെന്നും നിഷാദ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
'ലർക്കി'ന്റെ പോസ്റ്ററുകൾ പാതയോരങ്ങളിൽ നിറയുമ്പോൾ സ്വാഭാവികമായ ചില ഉപദ്രവങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എന്റെ സിനിമയുടെ പോസ്റ്റർ കീറുന്നതും നശിപ്പിക്കുന്നതുമൊക്കെ കുറെക്കാലമായി കണ്ടുവരുന്ന ഒരു നാട്ടുനടപ്പാണെന്ന് ഞാൻ തമാശയായി പറയാറുണ്ട്. എന്നോട് രാഷ്ട്രീയപരമായും, ആശയപരമായും വിയോജിപ്പുള്ളവർ തുടങ്ങി, അകാരണമായ ശത്രുത പുലർത്തുന്നവർ വരെയുള്ള ഒരു കൂട്ടമാളുകൾ ചരിത്രം ആവർത്തിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്', നിഷാദ് കുറിച്ചു.
'ഇത്തവണയും എന്റെ മുഖം കണ്ടപാടെ ഓപ്പറേഷൻ തുടങ്ങി. പക്ഷേ, നിർഭാഗ്യവശാൽ എന്റെ മുഖത്തിനൊപ്പം പാവം ടി.ജി. രവിച്ചേട്ടന്റെ മുഖവും നശിപ്പിച്ചു. അതെന്തിനാണാവോ എന്തോ! കീറാൻ വേണ്ടിയാണെങ്കിലും പോസ്റ്റർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. അതിനപ്പുറമൊന്നും നിങ്ങൾക്ക് ചെയ്യാനാവില്ലെന്നറിയാം. കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുക. ഐ ആം വെയ്റ്റിങ്', നിഷാദ് കൂട്ടിച്ചേർത്തു.
എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്കി'ൽ സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ. ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, അഞ്ചൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആൻഡ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ് രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ. ജൂലൈ 24-ന് 'ലർക്ക്' തിയേറ്ററുകളിലെത്തും.
Content Highlights: Film director M.A. Nishad voiced his frustration on Facebook over the widespread tearing and damaging of posters for his upcoming movie Lurk. He stated that this poster vandalism is a recurring pattern executed by individuals holding political, ideological, or personal enmity against him. Expressing disappointment, Nishad noted that the perpetrators also ruined actor T.G. Ravi's face on the poster alongside his own. Despite the attack, the director sarcastically noted he was glad people paid attention to the posters, even if only to rip them down, and challenged his detractors to bring on more attacks. Written and directed by M.A. Nishad, Lurk features an ensemble cast including Saiju Kurup and Aju Varghese, and is scheduled for theatrical release on July 24
Published: 21 Jul 2026, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented