ചിത്രത്തിന്റെ പോസ്റ്റർ
സിനിമാ ചിത്രീകരണം സ്തംഭനാവസ്ഥയിലായ കോവിഡ് കാലത്ത് അതിനെ സാധ്യതയാക്കിയ 'മതിലുകള്‍- ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ' എന്ന ചിത്രം റൂട്ട്സ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു.
ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ അന്‍വര്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ രചയിതാവും സംവിധാനവും. ചിത്രത്തിലെ ഒരേയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അന്‍വര്‍ തന്നെ. ചിത്രത്തിന്റെ ട്രെയ്ലറും പുറത്തിറക്കിയിരുന്നു.
സിനിമയുടെ ചിത്രീകരണസമയത്ത് അന്‍വര്‍ അബ്ദുള്ളയ്ക്കൊപ്പം ഛായാഗ്രാഹകന്‍ മുഹമ്മദ് എ മാത്രമാണ് ഉണ്ടായിരുന്നത്. നിര്‍മ്മാണം 24/1 ഇന്‍ഡിപെന്‍ഡന്‍ഡ് ഫിലിം ആക്റ്റിവിറ്റീസ്. പ്രൊഡക്ഷന്‍ എക്സിക്യൂഷന്-സ്മിത ആരഭി. എഡിറ്റിംഗ്, പശ്ചാത്തലസംഗീതം-രാജ്കുമാര് വിജയ്. സൗണ്ട് ഡിസൈന്‍, മിക്സിംഗ്-വിഷ്ണു പ്രമോദ്, അജയ് ലെ ഗ്രാന്റ്, ഡിഐ- ശ്രീധര്‍ വി., നിര്‍വ്വഹണം-ബാലു മുരളീധരന് നായര്‍, ക്യാമറ അസിസ്റ്റന്റ്- ദിയ എ, അസിസ്റ്റന്റ് ഡയറക്ടര്‍-ദീപക് എ.
Content Highlights: love in the time of corona, Malayalam released in Roots OTT platform
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..