ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമായ 'ലോക- ചാപ്റ്റര്‍ വണ്‍:ചന്ദ്ര' 290 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ചിത്രം ഇത്ര വലിയ വിജയം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയില്‍ മറ്റ് രണ്ട് ഓള്‍ ടൈം റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
35 ദിവസംകൊണ്ട് ഒരു കോടി 18 ലക്ഷം പ്രേക്ഷകരാണ് ചിത്രം ആഗോള തലത്തില്‍ കണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ആഗോളതലത്തില്‍ കണ്ട മലയാള ചിത്രമായി ഇതോടെ 'ലോക' മാറി. ഇത് കൂടാതെ കേരളത്തിലെ തീയേറ്ററുകളില്‍നിന്ന് മാത്രം ആദ്യമായി 50,000 ഷോകള്‍ പിന്നിടുന്ന ചിത്രമായി മാറിയും 'ലോക' ചരിത്രം കുറിച്ചു.
മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, മലയാളത്തിലെ മറ്റു ഓള്‍ ടൈം ടോപ് ഗ്രോസ്സര്‍ ചിത്രങ്ങളേക്കാള്‍ വമ്പന്‍ മാര്‍ജിനില്‍ ലീഡ് നേടിയാണ് ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡൊമിനിക് അരുണ്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പന്‍ തരംഗമായി മാറി. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കലക്ഷന്‍ സ്വന്തമാക്കിയ മലയാള ചിത്രമായും മാറിയ 'ലോക' മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. മലയാളസിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി അഞ്ച് മില്യണില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡും 'ലോക' സ്വന്തമാക്കിയിരുന്നു. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍നിന്ന് ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'ലോക'.
അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ കല്യാണി, നസ്ലന്‍ എന്നിവര്‍ക്കൊപ്പം ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്തു. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ലോക ചാപ്റ്റര്‍ 2' അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകന്‍. അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത അവതരണശൈലികൊണ്ടും മലയാള സിനിമയിലെ അത്ഭുത ചിത്രമായി മാറിയ 'ലോക' കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിച്ചതും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്.
Content Highlights: `Lokah - Chapter One: Chandra` by Dulquer Salmaan`s Wayfarer Films makes history with over 290 Cr gross. A landmark for Malayalam cinema
Published: 02 Oct 2025, 10:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented