ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ എത്തിയ " ലെവൽ ക്രോസ് " ഇന്ത്യൻ പനോരമയിലെ മത്സര ചിത്രങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. IFFI 2024 ൽ 650 ഓളം ചിത്രങ്ങളിൽ നിന്നാണ് ലെവൽ ക്രോസ് തെരഞ്ഞെടുക്കപ്പെട്ടത്.

To advertise here,

മൂന്നു മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധാന മികവുകൊണ്ടും അവതരണ രീതിയിലെ പ്രത്യേകത കൊണ്ടും അതിലുപരി ആസിഫ് അലി,അമലാപോൾ, ഷറഫുദ്ദീൻ എന്നീ താരങ്ങളുടെ വേറിട്ട അഭിനയം കൊണ്ടും ചിത്രം ശ്രദ്ധ നേടിയിരുന്നു.

റെക്കോർഡ് തുകയ്ക്കാണ് ചിത്രം ആമസോൺ ഏറ്റെടുത്തത്. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി പിള്ള നിർമ്മിച്ച്  ജിത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫിന്റെ പ്രധാന ശിഷ്യനായ അർഫാസ് അയൂബാണ്.  ചിത്രത്തിൻ്റെ ക്ലാസിക് ട്രീറ്റ്‌മെൻ്റും സ്റ്റൈലിഷ് സമീപനവും ഇതിന് ഒരു അന്തർദേശീയ രൂപവും ഭാവവും നൽകുന്നു .

മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മുവിയായ മോഹൻലാൽ നായകനായ "റാം"  ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ്  പി പിള്ളയുടെ  റിലീസിന് എത്തിയ ആദ്യ മലയാള ചിത്രവുമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രവുമാണിത്.

ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമലപോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്. 

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിൽ താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയാണ്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത്  വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം  ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വെഫറർ  ആണ് ചിത്രം  തീയറ്ററുകളിലെത്തിച്ചത്.