പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്സ് '. ജാനേമന് എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബാബു ഷാഹിര്‍, സൗബിന് ഷാഹിര്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രോമോ സോങ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സുഷിന് ശ്യാംമും വേടനും ഒന്നിക്കുന്ന 'കുതന്ത്രം' എന്ന ഈ ട്രാക്ക് ശ്രദ്ധ നേടുകയാണ്.
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടന് സലിംകുമാറിന്റെ മകന് ചന്ദു ചിത്രത്തിന്റെ മുഖ്യ താരനിരയിലൊരു ഭാഗമാകുന്നുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നൊരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ വച്ചു അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്സ് പറയുന്നത്.
ഷൈജു ഖാലിദാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റര്‍ - വിവേക് ഹര്ഷന്, മ്യൂസിക്ക് & ബി ജി എം - സുഷിന് ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അജയന് ചാലിശേരി, കോസ്റ്റും ഡിസൈനര്‍ - മഹ്സര്‍ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യര്‍, ആക്ഷന്‍ ഡയറക്ടര്‍ - വിക്രം ദഹിയ, സൗണ്ട് ഡിസൈന്‍ - ഷിജിന് ഹട്ടന് , അഭിഷേക് നായര്‍, സൗണ്ട് മിക്സ് - ഫസല്‍ എ ബക്കര്‍,ഷിജിന് ഹട്ടന് , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബിനു ബാലന്, പ്രൊഡക്ഷന്‍ കണ്ട്രോളര് - ദീപക് പരമേശ്വരന്, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടര്‍ - ഗണപതി, പോസ്റ്റര്‍ ഡിസൈന്‍ - യെല്ലോ ടൂത്ത്,പി ആര് & മാര്‍ക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍
Content Highlights: kuthanthram manjummel boys promo song chidambaram
Published: 26 Jan 2024, 09:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented