സിനിമയില്‍ രണ്ടു സീനില്‍ അഭിനയിക്കാന്‍ വന്ന് അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിനു കാരണം െഎ.വി.ശശിയായിരുന്നെന്ന് ജോണി പറയാറുണ്ടായിരുന്നു. മീന്‍ എന്ന ചിത്രമാണ് അതിനുള്ള ആത്മവിശ്വാസം നല്‍കിയത്. പിന്നീട് െഎ.വി.ശശിയുടെ തുഷാരം, ആവനാഴി, വാര്‍ത്ത, അങ്ങാടിക്കപ്പുറത്ത്, അടിമകള്‍ ഉടമകള്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ജോണിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചു. മീന്‍ കണ്ടിട്ടാണ് ഒരുചിത്രത്തില് നായകനാകാനുള്ള അവസരവും ലഭിച്ചത്.
വില്ലന്‍ വേഷത്തില്‍ നിറഞ്ഞാടുന്ന കാലത്തായിരുന്നു ജോണിയുടെ വിവാഹം. ഫാത്തിമ മാതാ കോളേജിലെ ഹിന്ദി വിഭാഗം അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. സ്റ്റെല്ലയ്ക്ക് കോളേജില്‍ നേരിടേണ്ടിവന്ന വലിയൊരു ചോദ്യം ഈ വില്ലനോടൊപ്പം എങ്ങിനെ കഴിയുന്നു എന്നതായിരുന്നു. മിസ്സിന് പേടിയില്ലേ എന്നു ചോദിക്കുന്നവര്‍ ധാരാളം. ഒരുദിവസം ഒരുവിദ്യാര്‍ഥി ഈ ചോദ്യവുമായി ടീച്ചറുടെ അടുത്തു വന്നു.
ഞാന്‍ എന്തിനാ പേടിക്കുന്നത്. എന്റെ ഭര്‍ത്താവല്ലേ എന്നവര്‍ മറുപടി പറഞ്ഞശേഷം അവരവനെ ജോണിക്കു പരിചയപ്പെടുത്തിക്കൊടുത്തു. ജോണി കുറച്ചുനേരം അവനുമായി സംസാരിച്ചു. ആ സന്തോഷത്തോടെ അവന് ഓടിച്ചെന്ന് കൂട്ടുകാരോട് ഉച്ചത്തില്‍ പയുന്നതിന് സ്റ്റെല്ലയും ജോണിയും സാക്ഷികളായിരുന്നു. എടാ പാവമാടാ പുള്ളി... അവന് ആ പറഞ്ഞതാണ് ജോണിയെ നേരിട്ടറിയുന്നവരും പറഞ്ഞിരുന്നത്. വില്ലനായി അഭിനയം മാത്രം.
Content Highlights: kundara johny passed away, villain in reel, wife stella
Published: 18 Oct 2023, 11:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented