കുടുംബബന്ധങ്ങളും അധികാരപ്പോരാട്ടവും ത്രില്ലറിന്റെ ചടുലതയോടെ അവതരിപ്പിക്കുന്ന ‘കോട്ടയം ബെൽറ്റ്’ ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ പ്രതീക്ഷ ഉയർത്തിയിരിക്കുകയാണ്.

ആസിഫ് അലി-ജിസ് ജോയ് കൂട്ടുകെട്ടിന്റെ ആറാം വരവ്. ഇത്തവണ കോട്ടയം ബെൽറ്റ് എന്ന ഫാമിലി ത്രില്ലറുമായാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരള വിതരണാവകാശം ഏറ്റെടുത്തിരിക്കുകയാണ് പ്രമുഖ കമ്പനിയായ ഐഎംപി ഫിലിംസ്.
നാല് സഹോദരങ്ങളുടെ ജീവിതകഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. നാം കണ്ടും കേട്ടും അറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
വിജയരാഘവൻ, ജഗദീഷ്, അശോകൻ, ഷൈൻ ടോം ചാക്കോ, ബോബി കുര്യൻ, വിഷ്‌ണു അഗസ്ത്യ, അലൻസിയർ, , ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, ശ്രുതി രാമചന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന, ജയ ശങ്കർ, ജിയോ ബേബി, രഞ്ജി പണിക്കർ, രഞ്ജിത്ത് വേലായുധൻ, വിജയ് സത്യ(പശുപതി), മഹേന്ദ്ര, VTM ചാർളി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
1983', 'ക്വീൻ', 'കാണെക്കാണെ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവങ്ങൾ നൽകിയ നിർമ്മാതാവാണ് ടി.ആർ. ഷംസുദ്ദീൻ. അദ്ദേഹത്തോടൊപ്പം വേണു ഗോപാലകൃഷ്ണനും ചിത്രത്തിൽ നിർമാണ പങ്കാളിയാവുന്നുണ്ട്. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻ കമ്പനിയുടെ അഞ്ചാം ചിത്രമാണ് ‘കോട്ടയം ബെൽറ്റ്’. കുടുംബബന്ധങ്ങളും അധികാരപ്പോരാട്ടവും ത്രില്ലറിന്റെ ചടുലതയോടെ അവതരിപ്പിക്കുന്ന ‘കോട്ടയം ബെൽറ്റ്’ ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ പ്രതീക്ഷ ഉയർത്തിയിരിക്കുകയാണ്.
സുരേഷ് ഗോപാലന്റേതാണ് തിരക്കഥ. സംഗീത സംവിധായകനായി ഗോവിന്ദ് വസന്തയും, ഛായാഗ്രഹണത്തിൽ ബിനേന്ദ്ര മേനോനും പ്രവർത്തിക്കുന്ന ചിത്രത്തിന് ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ നൽകുന്നത് ബോബി & സഞ്ജയ് ടീമാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ -സാഗർ, കലാസംവിധാനം-അജയൻ മങ്ങാട്, ചിത്രസംയോജനം -സൂരജ് ഇ.എസ് വസ്ത്രാലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -സുധി കട്ടപ്പന, പ്രൊഡക്ഷൻ കണ്ട്രോളർ -ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഹെഡ് -ജിതിൻ അച്ചൻകുന്ന്, സ്റ്റിൽ ഫോട്ടോഗ്രാഫർ -ബിജിത്ത് ധർമ്മടം, ഡിസൈൻസ് -യെല്ലോടൂത്ത്സ്, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Content Highlights: The Kerala distribution rights for Asif Ali and director Jis Joy's sixth collaboration, the family thriller Kottayam Belt, have been acquired by IMP Films; produced by TR Shamsudheen and Venu Gopalakrishnan under Dream Catcher Productions, the film features music by Govind Vasantha and creative input from the acclaimed writer duo Bobby-Sanjay.
Published: 21 Sept 2026, 07:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented