
പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശപങ്കുവെച്ച് നടി റിമ കല്ലിങ്കൽ. ശൈലജയുടെ ചിത്രം പങ്കുവെച്ച് ഒറ്റവരിയിലായിരുന്നു റിമയുടെ പ്രതികരണം. റിമയെ പിന്തുണച്ച് ആരാധകരും സിപിഎം അനുഭാവികളും കമന്റുകളുമായെത്തി.
കെ.കെ. ശൈലജ മുഷ്ടിചുരുട്ടി മുകളിലേക്കുയർത്തി പിന്തിരിഞ്ഞുനിൽക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചത്. 'ഇത് നമ്മുടെ നഷ്ടം' എന്നാണ് റിമ ചിത്രത്തിന് ക്യാപ്ഷൻ കുറിച്ചത്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫായിരുന്നു ശൈലജയുടെ എതിരാളി.
'ജനാധിപത്യമല്ലേ, തിരുത്തലുകൾ വേണമല്ലോ. തിരിച്ചുവരും പൂർണ്ണകരുത്തോടെ', എന്നാണ് ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. 'തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം, ശൈലജയേയും റിമയേയും പരിഹസിച്ചും കമന്റുകൾ വരുന്നുണ്ട്.
തുടർച്ചയായി നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽനിന്ന് വിജയിക്കുന്നത്. 2006-ൽ ശൈലജ പേരാവൂരിൽനിന്നുള്ള എംഎൽഎയായിരുന്നു. 2011-ൽ സിറ്റിങ് എംഎൽഎയായ ശൈലജയെയാണ് സണ്ണി ജോസഫ് ആദ്യമായി പരാജയപ്പെടുത്തുന്നത്. 2021-ൽ സിപിഎമ്മിന്റെ സക്കീർ ഹുസൈനിനെ 3172 വോട്ടുകൾക്കാണ് സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്. ശൈലജ മത്സരിച്ചപ്പോൾ സണ്ണി ജോസഫിന്റെ വിജയമാർജിൻ 14453 ആയി ഉയർന്നു. കഴിഞ്ഞനിയമസഭയിൽ മട്ടന്നൂരിൽനിന്നുള്ള എംഎൽഎയാണ് ശൈലജ. അറുപതിനായിരത്തിലേറെ വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.
Content Highlights: Actress Rima Kallingal shares social media post mourning KK Shailaja's electoral loss. Sunny Joseph secures a fourth consecutive victory in the Peravoor constituency. Public debate ensues regarding the electoral outcome and its impact on Kerala's political landscape. Historical context of the Shailaja-Joseph electoral rivalry in Peravoor
Published: 06 May 2026, 09:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented