ഒരിടവേളക്കു ശേഷം ജയസൂര്യയുടേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിൻ്റെ ട്രെയിലർ കാണാനുള്ള ആഗ്രഹം നിരവധി ആരാധകർ അഖിൽ സത്യൻ്റെ പോസ്റ്റിനു കീഴിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിലെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന 'കത്തനാർ'. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരെ ഒരുപാട് ആകർഷിച്ച, വമ്പൻ ബജറ്റിലും ക്യാൻവാസിലും ഒരുങ്ങുന്ന ചിത്രം, ഈ വർഷം റിലീസ് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനിടയിൽ സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ കണ്ടതിൻ്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബ്ലോക്ക് ബസ്റ്റർ ചിത്രം 'സർവ്വം മായ'യുടെ സംവിധായകനായ അഖിൽ സത്യൻ.
'കത്തനാർ' സിനിമയുടെ ട്രെയിലർ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും അത് തനിക്കു കാണാൻ സാധിച്ചുവെന്നു അഖിൽ സത്യൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. "കത്തനാറിൻ്റെ ട്രെയിലർ കാണാൻ സാധിച്ചു. മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണത്. അവിശ്വസനീയമായ ഒന്ന്. റോജിൻ തോമസിനെയും നീൽ ഡി കുഞ്ഞയേയും ഓർത്ത് അഭിമാനിക്കുന്നു. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്കു നിങ്ങൾ മലയാള സിനിമയെ എത്തിച്ചിരിക്കുന്നു." അഖിലിന്റെ വാക്കുകൾ.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബ്രഹ്മാണ്ഡ ദൃശ്യവിസ്മയമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന സൂചന അഖിൽ സത്യൻ്റെ ആവേശം നിറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഒരിടവേളക്കു ശേഷം ജയസൂര്യയുടേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിൻ്റെ ട്രെയിലർ കാണാനുള്ള ആഗ്രഹം നിരവധി ആരാധകർ അഖിൽ സത്യൻ്റെ പോസ്റ്റിനു കീഴിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
സൂപ്പർഹിറ്റായ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാർ' 75 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. 220 ദിവസത്തോളം ഷൂട്ടിങ്ങ് നടന്ന ചിത്രത്തിൻ്റെ നിർമാണം ഗോകുലം ഗോപാലനാണ്. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം 15 ഭാഷകളിൽ റിലീസ് ചെയ്യും. ജയസൂര്യക്കു പുറമെ അനുഷ്ക ഷെട്ടി, പ്രഭുദേവ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
Content Highlights: Director Akhil Sathyan shares his awe-inspiring experience watching the Kathanar trailer, calling it a visual spectacle unlike anything seen in Malayalam cinema before. Get insights into the grand film!
Published: 15 Jan 2026, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented