വിവാദങ്ങളിലിടം പിടിച്ച് അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസറ്റ്. ഗായകന്‍ 46-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് ശേഷമാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. 

To advertise here,

ജപ്പാനിലെ ഭക്ഷണ രീതിയായ നിയോതായ്‌മൊറി സംഘടിപ്പിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. നഗ്നരായ സ്ത്രീകളുടെ ശരീരത്തില്‍ സൂഷിപോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ നിരത്തിവച്ച് വിതരണം ചെയ്യുന്ന രീതിയാണിത്. വിരുന്നുകാര്‍ക്കായുള്ള ഭക്ഷണവുമായി ഇവര്‍ മേശയില്‍ കിടക്കും. ആവശ്യമുള്ളത് അതിഥികള്‍ക്ക് എടുത്ത് കഴിക്കാം. 

മൂന്ന് സ്ത്രീകളെയാണ് നിയോതായ്‌മൊറിക്കായി കാന്യേ വെസ്റ്റിന്റെ പാര്‍ട്ടിയില്‍ തീന്‍മേശയില്‍ കിടത്തിയിരുന്നത്. സ്ത്രീകളെ ഇത്തരത്തില്‍ ഉപഭോഗവസ്തുവാക്കി പ്രദര്‍ശിപ്പിക്കുന്നത് തരം താഴുന്ന പ്രവൃത്തിയാണെന്നും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നത് അല്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. കൂടാതെ ഒന്‍പത് വയസ്സുമാത്രമുള്ള മകളെ ഈ വിരുന്നില്‍ കൊണ്ടുവന്നതിനും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നു.