ബോളിവുഡ് ഗായിക കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് വൈറലായത്. ഇരുവർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. കനികയിൽ നിന്നാണ് ചാൾസ് രാജകുമാരന് കൊറോണ പകർന്നത് എന്ന തരത്തിലുള്ള വ്യാജ പ്രചരണവും ഇതോതൊപ്പം ഉണ്ടായി. എന്നാൽ ഇതൊരു പഴയ ചിത്രമാണ്. 2018 ൽ ലണ്ടനിൽ വച്ച് നടന്ന ഒരു ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു ഇരുവരും.
അതേ സമയം കനിക കപൂറിന്റെ മൂന്നാമത്തെ കൊറോണ പരിശോധനാഫലവും പോസിറ്റീവായി. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ പറഞ്ഞു.
ഹോട്ടലിൽ കനികയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്തൂര്‍ബാ ആശുപത്രിയിലാണ് താന്‍ ടെസ്റ്റ് ചെയ്തതെന്നും കൂടുതല്‍ വിവരങ്ങളും ഓജസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെ കനികയുമായ ഇടപെഴകിയ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തി പിന്നീട് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ അവർ പങ്കെടുത്തിരുന്നു.
ചാൾസ്ആ രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം വീട്ടിലിരുന്ന് ജോലി തുടരുകയാണ്. ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട്‌ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്. കൊട്ടാരം ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നും വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറ്റിയിരുന്നു.
Content Highlights: Bollywood singer Kanika Kapoor Prince Charles go viral after corona virus hits royal family, Covid 19
Published: 26 Mar 2020, 10:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented