മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറായ 'കല്യാണമര'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പാല, തൊടുപുഴ, മുളന്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.

To advertise here,

വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന സിനിമയാണ് 'കല്യാണമരം'. നര്‍മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിന്‍ ബാലന്‍, നസീര്‍ കൂത്തുപറമ്പ്, അമല്‍ രാജ് ദേവ്, ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. നിര്‍മാതാവായ സജി കെ. ഏലിയാസ് പരിസ്ഥിതി പ്രവര്‍ത്തകന്റെ വേഷത്തിലും സിനിമയില്‍ എത്തുന്നുണ്ട്.

ക്യാമറ: രജീഷ് രാമന്‍, കഥ: വിദ്യ രാജേഷ്, സംഭാഷണം: പ്രദീപ് കെ. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, കലാസംവിധാനം: സഹസ് ബാല, എഡിറ്റിങ്: രതിന്‍ രാധാകൃഷ്ണന്‍, സംഗീതം: അജയ് ജോസഫ്, ഗാനരചന: സന്തോഷ് വര്‍മ്മ, മേക്കപ്പ്: റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - നസീര്‍ കൂത്തുപറമ്പ്, പിആര്‍ഒ: പി.ആര്‍. സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രതീഷ് കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടര്‍: നിഖില്‍ പ്രേംരാജ്, അസോസിയേറ്റ് ഡയറക്ടര്‍: എം.എസ്. നിതിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: അര്‍ജുന്‍ കേശവന്‍ ബാബു, നിഹാല്‍, സ്റ്റില്‍സ്: ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ജിസന്‍ പോള്‍.