കൊച്ചി: 2023-ലെ കലാഭവൻ മണി മെമ്മോറിയൽ മാധ്യമ പുരസ്കാരം മാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ അനുശ്രീ മാധവന്. മാതൃഭൂമി ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച സിനിമാസംബന്ധമായ വിവിധ ലേഖനങ്ങൾ പരി​ഗണിച്ചാണ് പുരസ്കാരം. 

To advertise here,

അന്തരിച്ച നടൻ കലാഭവൻ മണിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ മണിയുടെ 53-ാം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിച്ചത്. 

'നേര്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹൻലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തു. 'ക്വീൻ എലിസബ'ത്തിലെ പ്രകടനത്തിലൂടെ മീര ജാസ്മിന്‍ മികച്ച നടിയായി. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് മികച്ച ചിത്രം. 

മികച്ച സഹനടൻ: ജഗദിഷ് ( തീപ്പൊരി ബെന്നി ), മികച്ച  സഹനടി: മഞ്ജു പിള്ള (ഫാലിമി ), മികച്ച പുതുമുഖ നടൻ: നിഹാൽ അഹമ്മദ് ( അടിയന്തരാവസ്ഥ കാലത്തെ അനുരാഗം), മികച്ച പുതുമുഖ നടി: ദേവിക രമേശ് ( ചീന ട്രോഫി ), മികച്ച നവാഗത സംവിധായകൻ: നഹാസ് ഹിദായത്ത് (ആർ.ഡി.എക്സ്), പ്രത്യേക പുരസ്കാരം- സംവിധായകൻ : ടിനു പാപ്പച്ചൻ ( ചാവേർ ), നടൻ മനോജ്‌ കെ. യു. ( പ്രണയ വിലാസം ), നടി അനശ്വര രാജൻ (നേര്), മികച്ച നിശ്ചല ഛായാഗ്രാഹകൻ- രാഹുൽ തങ്കച്ചൻ, മികച്ച ബാലപ്രതിഭ -വിനായക് രാകേഷ്. പുരസ്കാര ജേതാക്കളെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 നൽകി ആദരിക്കുമെന്നു കമ്മിറ്റി ചെയർമാൻ കെ.എസ് പ്രസാദും ജനറൽ സെക്രട്ടറി ഇസ്മായിൽ കൊട്ടാരപാട്ടും പറഞ്ഞു.