മലയാളക്കരയും കടന്ന് തമിഴ്നാട്ടിലും വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്‌ കാക്കിപ്പട. വ്യത്യസ്തമായ സിനിമകളെ കൈ നീട്ടി സ്വീകരിക്കുകയും, അവയെ ഇഴകീറി റിവ്യൂ ചെയ്യുകയും ചെയ്യുന്ന തമിഴ് നിരൂപകർക്കിടയിൽ, 3.5/5 റേറ്റിംഗുമായി കുതിക്കുകയാണ് കാക്കിപ്പട. കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാനമികവുമാണ് ചിത്രത്തെ പ്രേക്ഷകഹൃദയത്തിൽ ഇടംനൽകുവാനുള്ള പ്രധാന കാരണം എന്നാണ്‌ അവർ ചൂണ്ടി കാണിക്കുന്നത്.,

To advertise here,

ഷെജി വലിയകത്ത് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട തമിഴ് ജനതയുടെ മനസ്സിലും സ്ഥാനം ഉറപ്പിച്ചു എന്ന നിസംശയം പറയാം. കാക്കിപ്പടയുടെ തമിഴ് റീമേക്ക് ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

രണ്ടാം വാരത്തിലേക്ക് കടക്കുന്നു ''കാക്കിപ്പട ", പെൺകുട്ടികളുടെ സുരക്ഷയ്ക്ക്  മുൻ തൂക്കം നൽകുന്ന, നീതി നിഷേധിത്തിൻ്റെ ഗൗരവം വെളിവാക്കുന്ന ചിത്രമാണെന്ന് പ്രശസ്ത  നടി മാലാ പാർവ്വതി തൻറെ ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ സിനിമ മുന്നിലേക്ക് വയ്ക്കുന്ന പ്രമേയം ചിന്തിപ്പിക്കുന്നതും ആവേശം ഉയർത്തുന്നതും ആണെന്ന് നിരവധി ആളുകൾ അഭിപ്രായപ്പെടുകയുണ്ടായി.

2022-ൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ പ്രേക്ഷകമനസ്സ് കിഴക്കുന്നതിൽ കാക്കിപ്പട വിജയിക്കുന്നു എന്നതാണ് തീയറ്ററുകളിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സിനിമയെക്കുറിച്ച് പറയുന്ന വാക്കുകളിൽ നിറയുന്നത്.