കടവന്ത്ര പോലീസാണ് അൻസിബാ ഹസന്റെ പരാതി അന്വേഷിക്കുന്നത്

കൊച്ചി: നടി അൻസിബാ ഹസന്റെ പരാതിയിൽ ആരോപണവിധേയനായ നടൻ ടിനി ടോമിന്റെ മൊഴിയെടുത്ത് പോലീസ്. കടവന്ത്ര പോലീസാണ് ടിനിയുടെ മൊഴി രേഖപ്പെടുത്തിയത്. തനിക്കെതിരെ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ 'ജിഹാദി' എന്ന് വിളിച്ചെന്നുമാണ് അൻസിബ ഹസൻ പരാതി നൽകിയിരിക്കുന്നത്. കൂടാതെ, താൻ ചിലരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി ടോം ആരോപിച്ചതായും ഈ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ടിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.
അൻസിബയുടെ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ടിനി ടോം പോലീസിനോട് പറഞ്ഞത്. വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിൽ. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. താനും നീനാ കുറുപ്പും തമ്മിൽ സ്റ്റേജ് ഷോയ്ക്കിടെ തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് അൻസിബ പരാതിയുമായി രംഗത്തെത്തിയതെന്നും ടിനി പോലീസിനോട് പറഞ്ഞു.
നേരത്തേ, നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോന്റേയും മൊഴിയെടുത്തിരുന്നു. ടിനി ടോം അത്തരത്തിൽ വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതിനെക്കുറിച്ചോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് ശ്വേതാ മേനോൻ കടവന്ത്ര പോലീസിന് നൽകിയ മൊഴി.
ഈ കേസിൽ നടി നീന കുറുപ്പിന്റെയും ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ മകന്റെയും മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയായ അൻസിബയുടെ മൊഴിയായിരുന്നു പോലീസ് ആദ്യം രേഖപ്പെടുത്തിയിരുന്നത്.
നേരത്തെ ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിതാ എസ്‌ഐക്കും എതിരെ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ച് അൻസിബ മറ്റൊരു പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് നൽകിയിരുന്നത്.
Content Highlights: Kadavanthra police recorded actor Tini Tom's statement over actor Ansiba Hassan's complaint of communal slurs and forced conversion allegations. Tini refuted the claims, labeling them as a result of personal vendetta.
Published: 16 Jun 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented