ഹക്കീം ഷാജഹാൻ നായകനാകുന്ന 'കടകൻ'എന്ന സിനിമയുടെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി. ഗ്രാമീണ പശ്ചാത്തലത്തിൽ നാടൻ തല്ലും ആക്ഷൻ രംഗങ്ങളുമുൾപ്പെടുത്തിയാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രം മാർച്ച് ഒന്നിന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ബോധിയും എസ്.കെ. മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഫാമിലി എന്റർടൈനർ ഖലീലാണ് നിർമ്മിക്കുന്നത്.
'പ്രണയവിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതവും ഫോക്ക്ഗ്രാഫറുടെ വരികളും കോർത്തിണക്കി എത്തിയ ആദ്യ ഗാനം 'ചൗട്ടും കുത്തും' പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്ത സെക്കൻഡ് സോങ്ങ് 'അജപ്പമട' ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന ഗാനം യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്.
'കടകൻ' റിലീസിനോട് അടുക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ ഭാഗമാവാൻ പ്രേക്ഷകർക്കായ് 'കടകൻ റീൽ കോണ്ടസ്റ്റ്' അണിയറ പ്രവർത്തകർ ഒരുക്കിയിരിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ ചേർന്ന് ചിത്രത്തിലെ ഗാനങ്ങൾക്ക് ചുവടുവെക്കുന്നവർക്ക് ഇന്റർനാഷണൽ യാത്ര സമ്മാനമായ് നേടാം. #Kadakanmoviesongreel എന്ന ഹാഷ്ടാഗിൽ @kadakan_movie_official @dqswayfarerfilms എന്നീ അകൗണ്ടുകൾ ടാഗ് ചെയ്ത് വേണം റീലുകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാൻ. തിരഞ്ഞെടുക്കുന്ന 6 വ്യക്തികൾക്കാണ് @terratoursandtravels @smashtoursandtravels @voyagergram_ എന്നിവരുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നത്.
ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.
Content Highlights: kadakan trailer hakim shajahan sajil Mampad kadathanadan Cinemas
Published: 20 Feb 2024, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented