ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രമാണ് 'കടകൻ'. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാർച്ച് ഒന്നിന് തിയേറ്ററുകളിലെത്തും. ചിത്രം റിലീസിനോട് അടുക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ ഭാഗമാവാൻ പ്രേക്ഷകർക്ക് അവസരം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചെയ്യേണ്ടത് ഇത്രമാത്രം, ചിത്രത്തിലെ ഗാനങ്ങൾക്ക് ചുവടുവെച്ച് 'കടകൻ റീൽ കോണ്ടസ്റ്റ്'ൽ പങ്കെടുക്കുക. സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ ചെയ്യുന്ന റീലുകൾ #Kadakanmoviesongreel എന്ന ഹാഷ്ടാഗിൽ @kadakan_movie_official @dqswayfarerfilms എന്നീ അക്കൗണ്ടുകൾ ടാഗ് ചെയ്ത് വേണം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാൻ. തിരഞ്ഞെടുക്കുന്ന ആറ് വ്യക്തികൾക്ക് @terratoursandtravels @smashtoursandtravels @voyagergram_ എന്നിവരുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ യാത്ര സമ്മാനമായി നേടാം.
ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച 'കടകൻ' ഫാമിലി എന്റർടെയിനറാണ്. ഖലീലാണ് നിർമ്മാതാവ്. 'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗോപി സുന്ദറിന്റെതാണ് സംഗീതം. ചിത്രത്തിലെ ആദ്യ ഗാനം 'ചൗട്ടും കുത്തും', സെക്കൻഡ് സോങ്ങ് 'അജപ്പമട'യും പുറത്തുവിട്ടിട്ടുണ്ട്.
ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.
Content Highlights: hakkim shajahan movie kadakan contest
Published: 15 Feb 2024, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented