വല്യേട്ടൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരിൽക്കണ്ട ഓർമയും ജോജു പങ്കുവെച്ചു. വരവ് എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോഷിയുടേയും ഷാജി കൈലാസിന്റെയും ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച അനുഭവം പറഞ്ഞ് ജോജു ജോർജ്. ജോസഫ് എന്ന ചിത്രം ചെയ്യുമ്പോഴാണ് പൊറിഞ്ചു മറിയം ജോസഫിലേക്ക് ജോഷി ക്ഷണിച്ചതെന്ന് ജോജു പറഞ്ഞു. പൊറിഞ്ചു എന്ന കഥാപാത്രം അവതരിപ്പിക്കാനുള്ള ധൈര്യം തന്നത് സംവിധായകൻ ജോഷിയാണെന്നും ജോജു പറഞ്ഞു. വല്യേട്ടൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരിൽക്കണ്ട ഓർമയും ജോജു പങ്കുവെച്ചു. വരവ് എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എന്നെ ഇടിക്കാൻ പഠിപ്പിച്ചയാളാണ് ജോഷി സാർ. ഞാൻ മുടി കളറൊക്കെ ചെയ്ത് നരച്ച ലുക്കിൽ ‘ജോസഫ്’ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എന്നെ വിളിച്ച് പൊറിഞ്ചുവാക്കിയത്. ആ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നുപോലും ഐഡിയ ഉണ്ടായിരുന്നില്ല. ആ കഥാപാത്രം തന്ന് എനിക്ക് ധൈര്യംതന്നത് ജോഷി സാറാണ്. അതിനുശേഷം ആന്റണി എന്ന ചിത്രം ചെയ്തു. ജോഷി സാറിന്റെ സിനിമയിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായിട്ടുണ്ട്.
ഷാജി സാറിന്റെ ബാബാ കല്യാണി എന്ന ചിത്രത്തിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. ലാലേട്ടനെ തൊട്ടടുത്ത് കാണുന്നത് ആ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു. അതിനുമുൻപ് വല്യേട്ടൻ എന്ന ചിത്രത്തിന്റെ സെറ്റിന് പുറത്തുനിന്ന് ഷൂട്ടിങ് കാണാനുള്ള അവസരമുണ്ടായി. അവിടെനിന്ന് ഇവിടെയെത്തി നിൽക്കുമ്പോൾ ദൈവാനുഗ്രഹം എന്നേ പറയാനുള്ളൂ. ഇതിൽപരം വലിയ അനുഗ്രഹം വേറെയില്ല. എല്ലാവരേയും പോലെ ഈ സിനിമയ്ക്കായി ഞാനും കാത്തിരിക്കുകയാണ്. തിരക്കഥാകൃത്ത് എ.കെ. സാജനുമായി മുപ്പതുവർഷത്തോളമായുള്ള ബന്ധമാണ്." ജോജു ജോർജിന്റെ വാക്കുകൾ.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് വരവ്. എ.കെ. സാജന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് സാം സി.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ആക്ഷനും വൈകാരികതയ്ക്കും പ്രാധാന്യമുള്ള മാസ് ചിത്രം ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമിച്ചിരിക്കുന്നത്.
അർജുൻ അശോകൻ, വാണി വിശ്വനാഥ്, മുരളി ഗോപി, സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണം ശ്രീ ഗോകുലം മൂവീസ്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. ഓവർസീസ് വിതരണം പി.എച്ച്.എഫ്.
Content Highlights: Malayalam actor Joju George shared nostalgic memories of his early career as a junior artist in films helmed by ace directors Joshiy and Shaji Kailas during the pre-release event of the upcoming big-budget action thriller Varavu.
Published: 12 Jul 2026, 09:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented