ജാവേദ് അക്തറിന്റെ എക്‌സ് പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് വലിയ ശ്രദ്ധനേടി

ഇസ്രയേലിനും യുഎസ്സിനുമെതിരെ രൂക്ഷവിമർശനവുമായി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇറാനെ ആക്രമിക്കുകയും പരമോന്നത നേതാവ് ഉൾപ്പെടെയുള്ളവരെ വധിക്കുകയും ചെയ്ത നടപടിയെയാണ് അദ്ദേഹം വിമർശിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തെമ്മാടികളാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും മറ്റുള്ളവരെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം.
Don’t Miss: പ്രതികാരത്തിന്റെ അടയാളം; ജംകരാൻ പള്ളിയിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ, വരുന്നത് കനത്ത ആക്രമണമോ?
'ഇത്തവണ ട്രംപും ഇസ്രയേലും അമിതാവേശം കാണിച്ചുവെന്നാണ് ഞാൻ കരുതുന്നത്. ഇനിയും ഈ ധിക്കാരം തുടരാൻ അവരെ അനുവദിക്കുകയും ഇറാഖിൽ സംഭവിച്ചത് ഇറാനിൽ ആവർത്തിക്കുകയും ചെയ്താൽ ചൈനയ്ക്ക് ലോകമാകെ വിശ്വാസ്യത നഷ്ടപ്പെടും. എല്ലാ തെമ്മാടികളേയും പോലെ നെതന്യാഹുവും ട്രംപും മറ്റുള്ളവരെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു. പ്രതികരിക്കുകയല്ലാതെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലേക്ക് അവരെ എത്തിച്ചു.' -ജാവേദ് അക്തർ എക്‌സിൽ കുറിച്ചു.
ജാവേദ് അക്തറിന്റെ എക്‌സ് പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് വലിയ ശ്രദ്ധനേടി. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റ് ചെയ്തത്. 'ചൈനയുമായി ചർച്ച ചെയ്ത് അവരോട് അടിയന്തരമായി എന്തെങ്കിലും ചെയ്യാൻ പറയൂ സാർ' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ഞാനോ താങ്കളോ അവരോട് ഒന്നും പറയേണ്ടതില്ല. ഇതെന്റെ ഊഹമാണ്. എന്താണ് സംഭവിക്കുക എന്ന് നോക്കാം' എന്ന് ഇതിന് മറുപടിയായി ജാവേദ് അക്തർ കുറിച്ചു.
Also Read
Content Highlights: Renowned lyricist Javed Akhtar criticized Israel PM Netanyahu and US President Trump as bullies for escalating the conflict with Iran. In an X post, he stated they dragged others into a war where retaliation became the only option.
Published: 02 Mar 2026, 06:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented