പിറന്നാൾ ദിനത്തിലെ തിരുപ്പതി ദർശനം മുടക്കാതെ ബോളിവുഡ് താരം ജാൻവി കപൂർ. നേർച്ചയുടെ ഭാഗമായി നഗ്നപാദയായാണ് ജാൻവി തിരുപ്പതി മല നടന്നുകയറിയത്. വെള്ളിയാഴ്ച പുലർച്ചയോടെ നടി തിരുമലയിലെത്തി.

To advertise here,

വെള്ള കുർത്ത ധരിച്ചെത്തിയ ജാൻവി 11 കിലോമീറ്ററും 3,500 പടികളുമുള്ള പാത പിന്നിട്ടാണ് തിരുമലയിലെത്തിയത്. കാതിൽ ഇയർഫോണുകളുമായി ജാൻവി പടികൾ കയറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. വെള്ളിയാഴ്ച രാവിലെയോടെ വിഐപികൾക്കുള്ള സൗകര്യമുപയോഗിച്ച് വെങ്കടേശ്വരനെ തൊഴുതു. ദാവണിയായിരുന്നു ഈ സമയത്തെ വേഷം.

 

സ്വന്തം പിറന്നാളിന് പുറമേ മറ്റ് വിശേഷദിവസങ്ങളിലും ജാൻവി തിരുപ്പതിയിൽ ദർശനത്തിലെത്താറുണ്ട്. മരിച്ചുപോയ അമ്മ ശ്രീദേവിയുടെ പിറന്നാൾ ദിനത്തിലും ജാൻവി മുമ്പ് തിരുപ്പതിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പിറന്നാൾ ദിനത്തിൽ ആൺസുഹൃത്ത് ശിഖർ പഹാരിയയ്‌ക്കൊപ്പമാണ് ജാൻവി തിരുപ്പതിയിലെത്തിയത്.