മുംബൈ: അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാനെ എന്നും ഓർമ്മിക്കാൻ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം അതിന്റെ പേര് മാറ്റി. നാസിക് ജില്ലയിലെ ഇഗത്പുരിക്കടുത്തുള്ള പത്ര്യച്ചവാഡി എന്ന ഗ്രാമമാണ് പേരുമാറ്റിയത്. ഇർഫാൻ ഖാന്റെ സ്മരണ നിലനിർത്താൻ ഇനിമുതൽ ഈ ഗ്രാമം 'ഹീറോചി വാഡി' എന്നപേരിൽ അറിയപ്പെടും.
ത്രിലാങ്വാടി കോട്ടയ്ക്കടുത്തുള്ള ഒരു ഫാം ഹൗസ് 15 വർഷംമുൻപ് വാങ്ങി ഇർഫാൻ ഗ്രാമത്തിൽ കൃഷിചെയ്യുകയും ഗ്രാമീണരുടെ മനസ്സുകളിൽ ഇടംനേടുകയുമായിരുന്നു. ഗ്രാമീണർക്കായി ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. ന്യൂറോ എൻഡോക്രൈൻ ട്യൂമറുമായി രണ്ടുവർഷത്തെ പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിലിൽ ഇർഫാൻ ഖാൻ അന്തരിച്ചു.
അദ്ദേഹത്തിന് ഈ നാടിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നതായി ഗ്രാമവാസികൾ പറയുന്നു. ആംബുലൻസ്, കംപ്യൂട്ടറുകൾ, പുസ്തകങ്ങൾ, കുട്ടികൾക്കായി റെയിൻകോട്ടുകൾ, സ്വെറ്ററുകൾ എന്നിവയൊക്കെ അദ്ദേഹം സംഭാവന ചെയ്തിരുന്നു. സ്കൂൾ കെട്ടിടത്തിനും അദ്ദേഹം സഹായധനം നൽകി.
ഭൗതികസഹായത്തിനപ്പുറം, എല്ലാവരെയും തന്റെ വീട്ടിലേക്ക് സ്വാഗതംചെയ്യുകയും അവരുമായി സംസാരിച്ചിരിക്കാറുമുണ്ടായിരുന്നു. അതിനാലാണ് ഹീറോ എന്ന അർഥത്തിൽ ഗ്രാമത്തിന് ഹീറോചി വാഡി എന്ന് പേരിട്ടതെന്ന് ഗ്രാമവാസികൾ പറയുന്നു.
Content Highlights: A Maharashtra village has renamed itself Herochi Wadi in memory of late Bollywood actor Irrfan Khan
Published: 28 Feb 2025, 08:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented