സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിലെ 'ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി' വീഡിയോ പുറത്ത്. 'എസ് ഡി ടി 18' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആവേശകരമായ വീഡിയോ സായ് ദുർഗ തേജിന് ജന്മദിന ആശംസകൾ നേർന്ന് കൊണ്ടാണ് നിർമ്മാതാക്കൾ പുറത്ത് വിട്ടിരിക്കുന്നത്.
പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാൻ നിർമ്മിച്ച പ്രൈംഷോ എന്റർടൈൻമെന്റിലെ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയുമാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യ ലക്ഷ്മിയാണ് പീരിയഡ്-ആക്ഷൻ ഡ്രാമയിലെ നായിക.
വിരൂപാക്ഷ, ബ്രോ എന്നീ തുടർച്ചയായ ഹിറ്റുകൾ നൽകിയ സായ് ദുർഗ തേജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'എസ് ഡി ടി 18'. ദുഷ്ടശക്തികളുടെ പിടിയിലായ ഈ ഭൂമി ഏറെക്കാലമായി രക്ഷകന്റെ വരവിനായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു എന്ന തീമിലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന 'ഇൻട്രൂഡ് ഇൻ ടു ദ വേൾഡ് ഓഫ് ആർക്കാഡി' അവതരിപ്പിച്ചിരിക്കുന്നത്. അതിശയകരമായ സെറ്റുകൾ, സങ്കീർണ്ണമായ ആയുധങ്ങൾ, അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് നടത്തുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നായകൻ വർധിത വീര്യത്തോടെ, തീപിടിച്ച ഭൂമിയിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇതിന്റെ അവസാന ഫ്രെയിമുകൾ ശ്രദ്ധേയമാണ്.
സായ് ദുർഗ തേജ് ആദ്യമായാണ് ഇത്തരത്തിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.
Content Highlights: Sai Dharam Tej`s `S.D.T.18` Video: Intruding Into The World of Arkadi
Published: 15 Oct 2024, 01:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented