ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
കാസര്‍ഗോഡ് ഭാഷയില്‍ മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ടി.വി. നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന 'കുണ്ഡലപുരാണം 'എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് നടന്നു. ഏപ്രില്‍ മാസത്തില്‍ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് 'കുണ്ഡലപുരാണം'.
ഏപ്രില്‍ 8-ന് നീലേശ്വരം തളിയില്‍ ക്ഷേത്രത്തില്‍ വെച്ച് പൂജ നടന്നു. ഏപ്രില്‍ 10-ന് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചു. ചായ്യോത്ത്, നരിമാളം, കിനാനൂര്‍, നീലേശ്വരം, വഴുന്നോറെഡി, കാഞ്ഞങ്ങാട് തുടങ്ങിയവയാണ് ലൊക്കേഷന്‍.
സന്തോഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചെയ്ത ഫോക് ലോര്‍ അവാര്‍ഡ് നേടിയ 'മോപ്പാള' എന്ന സിനിമയുടെ സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്. വിനു കോളിച്ചാലിന്റെ 'സര്‍ക്കാസ്' എന്ന സിനിമയ്ക്ക് ശേഷം സുധീഷ് കുമാര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഇന്ദ്രന്‍സിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ഛായാഗ്രാഹണം -ശരണ്‍ ശശിധരന്‍. എഡിറ്റിങ് -ശ്യാം അമ്പാടി, സംഗീതം -ബ്ലസ്സന്‍ തോമസ്, അഭയ ഹിരണ്മയി, നജീം അര്‍ഷാദ്, ശരത് എന്നിവരാണ് ഗാനാലാപനം. ഗാന രചന. -വൈശാഖ് സുഗുണന്‍, സന്തോഷ് പുതുകുന്ന്, ചീഫ് അസോസിയേറ്റ് -രജില്‍ കെയ്‌സി, വസ്ത്രാലങ്കാരം -സുകേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -അരവിന്ദന്‍ കണ്ണൂര്‍, സൗണ്ട് ഡിസൈന്‍സ് -രഞ്ജുരാജ് മാത്യു, കല -സീ മോന്‍ വയനാട്, സംഘട്ടനം -ബ്രൂസ്ലി രാജേഷ്, ചമയം -രജീഷ് പൊതാവൂര്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ -സുജില്‍ സായ്, പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, ഓണ്‍ലൈന്‍ പാര്‍ട്ണര്‍ - സിനിമാപ്രാന്തന്‍, പരസ്യകല -കുതിരവട്ടം ഡിസൈന്‍സ്..
Content Highlights: indrans movie kundala puranam shooting started
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..