ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം സിനിമ കാണാൻ പ്രേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്.

ഇന്ദ്രൻസിനെ നായകനാക്കി ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ചിത്രമാണ് ആശാൻ. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്കുശേഷം ജോൺ പോൾ സംവിധാനം ചെയ്ത ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയാണ് സംസാരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രം തിയേറ്ററിലെത്തിത്തന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ദ്രൻസ്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം സിനിമ കാണാൻ പ്രേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്.
'ഞാൻ ഇപ്പോൾ അടൂർ സാറിന്റെ 'പദയാത്ര' സിനിമയുടെ സെറ്റിൽ ആണ്. അതുകൊണ്ട് തിയറ്ററിൽ വന്ന് നിങ്ങളെ നേരിൽ കാണാൻ കഴിയുന്നില്ല എന്നത് സത്യമാണ്. ഞാൻ അറുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഇത്രയേറെ പബ്ലിസിറ്റിയോടെ ഒരു സിനിമയിൽ നായകനാകുന്നത് ആദ്യമായിട്ടാണ്. സിനിമ നല്ലതാണെന്നും മനോഹരമാണെന്നും പറഞ്ഞുകൊണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. ഞാൻ മാത്രമല്ല, നൂറിലേറെ പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
വേഫെയററും ഗപ്പി സിനിമാസും ചേർന്ന് മനോഹരമായി ഈ സിനിമയുടെ പ്രൊമോഷൻ നടത്തുന്നുണ്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്. വലിയ താരങ്ങളൊന്നുമില്ലെങ്കിലും ഈ സിനിമ കാണാൻ എല്ലാവരും വരണം. തിയേറ്ററിൽനിന്നുതന്നെ ഈ സിനിമ കാണണം. ഗപ്പി സിനിമാസ് എന്ന പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി ഓർമിപ്പിക്കാൻ തോന്നുന്നത്. 'ഗപ്പി'യുടെ അവസ്ഥയിലേക്ക് ആശാനെ കൊണ്ടെത്തിക്കരുത്. അതുകൊണ്ടാണ് ആദ്യമായി ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്.
എന്നെ സഹായിക്കാൻ കൂടെ ആളുകളുണ്ട്. ആശാൻ കുറെ ചെറുപ്പക്കാരുടെ പ്രതീക്ഷയാണ്, സ്വപ്‌നമാണ്. സിനിമ കൊള്ളാമെന്ന് കേൾക്കുന്നുണ്ടെങ്കിലും തിയറ്ററിലേക്ക് ആളുവരുന്നില്ലെന്ന് കേൾക്കുമ്പോൾ ഒരു ആധിയാണ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും ഈ സിനിമ തിയറ്ററിൽ വന്നുതന്നെ കാണണം, ആശാൻ കണ്ടിട്ട് ഓകെയാണെങ്കിൽ ഒരു തമ്പ്സ് അപ്പ് കൂടി ഇട്ടേക്കണേ'. ഇന്ദ്രൻസ് പറഞ്ഞു.
ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ചിത്രംകൂടിയാണ് ആശാൻ. ജോമോൻ ജ്യോതിർ, ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി, അബിൻ ബിനോ, മദൻ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
Content Highlights: Indrans urges audiences to watch `Aashaan` in theaters, emphasizing its importance for new talent and director John Paul George.
Published: 08 Feb 2026, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented