തിരുവനന്തപുരം: 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.) 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. അന്താരാഷ്ട്ര മത്സര വിഭാ​ഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ മത്സരിക്കും. 

To advertise here,

ഡോ. ഫാസിൽ മുഹമ്മദിൻ്റെ 'ഫെമിനിച്ചി ഫാത്തിമ', ഡോ. ഇന്ദുലക്ഷ്മിയുടെ 'അപ്പുറം' എന്നീ മലയാള ചിത്രങ്ങളാണ് ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാ​ഗത്തിലുള്ളത്. 'മലയാളം സിനിമ ടുഡേ' വിഭാ​ഗത്തിൽ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 

മലയാളം സിനിമാ ടുഡേ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

1. എ പാൻ ഇന്ത്യൻ സ്റ്റോറി
2. കാമദേവൻ നക്ഷത്രം കണ്ടു
3. മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ
4. ​ഗേൾ ഫ്രണ്ട്സ്
5. വെളിച്ചം തേടി
6. കിഷ്കിന്ധാ കാണ്ഡം
7. കിസ്സ് വാ​ഗൺ
8. പാത്ത്
9. സംഘർഷ ഘടന
10. മുഖക്കണ്ണാടി
11.വിക്ടോറിയ
12.വതുസി സോംബി