തല്ലുമാല എന്ന ചിത്രത്തിന് ശേഷം ടോവിനോ നായകനാവുന്ന പുതിയ ചിത്രമാണ് ഐഡന്റിറ്റി. ഫോറൻസിക് എന്ന സിനിമയ്ക്ക് ശേഷം അഖിൽ പോൾ, അനസ് ഖാൻ എന്നിവരും ടോവിനോയും ഒന്നിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി.

To advertise here,

നടിയും ​ഗായികയുമായ മഡോണ സെബാസ്റ്റ്യനാണ് നായിക. രാ​ഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേർന്ന് നിർമിക്കുന്ന ബി​ഗ് ബജറ്റ്  ആക്ഷൻ ത്രില്ലർ ചിത്രമാണിത്. 

എറണാകുളം ബം​ഗളൂരു, മൗറീഷ്യസ്, എന്നിവിടങ്ങളിലാണ് ഷൂട്ടിങ്. 2023-ൽ ചിത്രം തിയേറ്ററുകളിലെത്തും.