ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം 'ഐഡന്റിറ്റി' ബ്ലോക്ക്ബസ്റ്റര്‍ ക്ലബ്ബിലേക്ക്. ജനുവരി 2ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം 31.80 കോടിയാണ് ഇതിനോടകം സ്വന്തമാക്കിയത്. കേരളത്തില്‍ മാത്രല്ല തമിഴ് നാട്ടിലും ഗംഭീര റെസ്‌പോണ്‍സാണ് ചിത്രത്തിന് ലഭിക്കുന്നത്. 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ടൊവിനോയും തൃഷയും വിനയ് റായും ചേര്‍ന്ന് കയ്യടക്കി. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പ് ഉടന്‍ തന്നെ റിലീസ് ചെയ്യും. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്.
ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ എന്ന ലേബലോടെ എത്തിയ 'ഐഡന്റിറ്റി' പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത് ആകാംക്ഷഭരിതമായ മുഹൂര്‍ത്തങ്ങളിലേക്കാണ്. ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നത്. കൊലയാളി ആരാണെന്നും കൊലക്ക് പിന്നിലെ കാരണം എന്താണെന്നും തേടി ടൊവിനോയുടെ കഥാപാത്രമായ ഹരണും തൃഷയുടെ അലീഷ എന്ന കഥാപാത്രവും വിനയ് റായിയുടെ അലന്‍ ജേക്കബും നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഹരണിലൂടെ ആരംഭിക്കുന്ന ചിത്രം ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന അലീഷയിലൂടെയാണ് മുന്നോട്ട് പോവുന്നത്.
സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിച്ചത്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജിന്റെ ഛായാഗ്രാഹണവും ജേക്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോള്‍ ജിസിസി വിതരണാവകാശം ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രധ്വി രാജന്‍, വിഎഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്‌സ്: അനസ് ഖാന്‍, ഡിഐ: ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: tovino thomas movie identity collection report
Published: 11 Jan 2025, 07:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented