
62-ാമത് ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചാണ് പുരസ്കാര ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്.
മികച്ച ട്രഡീഷല്‍ ആര് ആന്റ് ബി പെര്‍ഫോര്‍മന്‍സ്, മികച്ച സോളോ പെര്‍ഫോര്‍മന്‍സ്, മികച്ച അര്‍ബാന്‍ കണ്ടപററി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ അമേരിക്കന്‍ ഗായിക ലിസോ പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
മികച്ച നവാഗത ഗായികയ്ക്കുള്ള പുരസ്കാരത്തിന് പുറമെ സോങ് ഓഫ് ദ ഇയര്‍, മികച്ച പോപ്പ് വോക്കല്‍ ആല്‍ബം, പുരസ്കാരങ്ങള്‍ ബില്ലി എലിഷ് നേടി. 18-ാം വയസ്സിലാണ് ബില്ലിയുടെ ഗ്രാമി നേട്ടം.
പുരസ്കാര ജേതാക്കള്‍
സോങ് ഓഫ് ദ ഇയര്‍
ബാഡ് ഗയ്- ബില്ലി എലിഷ്
മികച്ച സോളോ
ട്രൂത്ത് ഹര്‍ട്ട്സ് - ലിസോ
മികച്ച കണ്ട്രി ഡ്യുവോ പെര്‍ഫോര്‍മന്‍സ്
സ്പീച്ച് ലെസ്- ഡാന്‍, ഷെ
മികച്ച ആല്‍ബം
സ്റ്റിക് ആന്റ് സ്റ്റോണ്‍സ്- ഡേവ് ചാപ്പല്‍
മികച്ച അര്‍ബാന്‍ കണ്ടപററി പെര്‍ഫോമന്‍സ്
ബികോസ് ഐ ലവ് യൂ- ലിസോ
മികച്ച റാപ്പ് ആല്‍ബം
ഇഗോര്‍- ടെയ്ലര്
മികച്ച റാപ്പ്
ഹൈയര്‍- ഡിജെ ഖാലിദ്
മികച്ച പോപ്പ് ഡ്യുവോ
ദ ഓള്‍ഡ് റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്
മികച്ച പോപ്പ് വോക്കല്‍ ആല്‍ബം
വെന്‍ വി ഫാള്‍ അസ്ലീപ്പ്, വേര് ഡു വി ഗോ- ബില്ലി എലിഷ്
പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ (നോണ്‍ ക്ലാസിക്കല്‍)
ഫിന്നേസ് ഓ കോണല്‍
മികച്ച മ്യൂസിക് വീഡിയോ
ഓള്‍ഡ് ടൗണ്‍ റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്
മികച്ച കണ്ട്രി ആല്‍ബം
വേര് അയാം ലിവിങ്- ടാന്യ ടക്കര്‍
മികച്ച ട്രഡീഷല്‍ ആര് ആന്റ് ബി പെര്‍ഫോര്‍മന്‍സ്
ജെറോം-ലിസോ
അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെക്കോഡിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് നല്കി വരുന്ന അംഗീകാരമാണ് ഗ്രാമി പുരസ്കാരം. ഇത് ആദ്യം ഗ്രാമോഫോണ്‍ പുരസ്കാരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്തരായ കലാകാരന്മാരുടെ സംഗീത പരിപാടികള്‍ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും ഈ ചടങ്ങ് നടത്തിവരുന്നു. 1958 മുതലാണ് ഗ്രാമി പുരസ്കാരം നല്കി തുടങ്ങിയത്.
Content Highlights: Grammy Award 2020, 62 th edition, complete list of Award winners, Billie Eilish
Published: 27 Jan 2020, 10:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented