ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്കാരത്തില്‍ ഇന്ത്യന്‍ തിളക്കവും. 67-ാമത് ഗ്രാമി പുരസ്കാരങ്ങളില് ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ഠനും പുരസ്കാരം. മികച്ച ന്യൂ ഏജ് ആംബിയന്റ് അല്ലെങ്കില്‍ ചാന്റ് ആല്‍ബം വിഭാഗത്തിലാണ് പുരസ്കാരം. ചന്ദ്രിക ടണ്ഠൻ, വൗട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്സുമോട്ടോ എന്നിവരുടെ 'ത്രിവേണി' എന്ന ആല്‍ബമാണ് ഗ്രാമി സ്വന്തമാക്കിയത്.
പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയിയുടെ മൂത്ത സഹോദരിയായ ചന്ദ്രിക ടണ്ഠന്റെ ആദ്യത്തെ ഗ്രാമി പുരസ്കാരമാണിത്. 2009-ൽ 'സോൾ കോൾ' എന്ന ആൽബത്തിന് അവർക്ക് ആദ്യമായി ഗ്രാമി നോമിനേഷൻ ലഭിച്ചു. 'ത്രിവേണി'ക്ക് ലഭിച്ച രണ്ടാമത്തെ നോമിനേഷനിൽ പുരസ്കാരം ലഭിക്കുകയും ചെയ്തു. ഇത് അതിശയകരമായി തോന്നുന്നു എന്നാണ് പുരസ്കാരനേട്ടത്തിന് ശേഷം അവര്‍ പ്രതികരിച്ചത്.
ലോസ് ആഞ്ജലിസിലാണ് 67-ാമത് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്. കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചുകൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവര്‍ നോവ ആണ് പ്രഖ്യാപനം നടത്തിയത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.
ഗ്രാമിയില്‍ ചരിത്രനേട്ടം സ്വന്തമാക്കി ബിയോണ്‍സേ മികച്ച കണ്ട്രി ആല്‍ബത്തിനുള്ള ഗ്രാമി നേടി. 'കൗബോയ് കാര്‍ട്ടര്‍' എന്ന ആല്‍ബത്തിനാണ് പുരസ്കാരം. പുരസ്കാരം നേടുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയാണ് ബിയോണ്‍സേ. അവിശ്വസനീയ നേട്ടമെന്നായിരുന്നു പുരസ്കാരം സ്വീകരിച്ചു കൊണ്ട് ബിയോണ്‍സേ പ്രതികരിച്ചത്.
Content Highlights: Indian-origin Chandrika Tandon wins Grammys
Published: 03 Feb 2025, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented