
സിംഗപ്പൂര്‍ മലയാളികള്‍ ഒരുക്കിയ മലയാള ചിത്രം 'ഗ്രഹണം' ഫെബ്രുവരി 12 ന് സിംഗപ്പൂരില്‍ ആദ്യപ്രദര്‍ശനത്തിന് എത്തുന്നു. ശ്രീനന്ദ്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദ് പാഗ സംവിധാനം ചെയ്ത ഗ്രഹണം നിര്‍മ്മിച്ചിരിക്കുന്നത് ദേവിക ശിവനും ആനന്ദ് പാഗയും ചേര്‍ന്നാണ്.
ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രഹണം കഥ പറയുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ഈ ചിത്രം. ഒട്ടുമിക്ക സീനുകളും സിംഗപ്പൂരില്‍ വെച്ചുതന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ് വിമല്‍ ദേവാണ് ഛായാഗ്രഹണം. സിംഗപ്പൂരിന്റെ വശ്യസുന്ദരമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക്ഒരു പുതിയ ദൃശ്യാനുഭവം ആയിരിക്കും- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഗ്രഹണത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് സിംഗപ്പൂരിലെ കലാരംഗത്ത് സ്ഥിരസാന്നിദ്ധ്യങ്ങളായ ജിബു ജോര്‍ജ്ജും ദേവിക ശിവനും ആണ്. മലയാളസിനിമയിലെ പ്രശസ്ത അഭിനേതാക്കളായ സുധീര്‍ കരമന, വിജയ് മേനോന്‍ എന്നിവര്‍ക്കൊപ്പം സിംഗപ്പൂരിലെ അഭിനേതാക്കളായ ജയറാം നായര്‍, ബിനൂപ് നായര്‍, സൂരജ് ജയരാമന്‍, ആന്‍ സൂരജ്, നന്നിത മേനോന്‍ തുടങ്ങിയവരും ഗ്രഹണത്തില്‍ വേഷമിടുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, കെ എസ് ഹരിശങ്കര്‍ എന്നിവര്‍ ആലപിച്ച ആനന്ദ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗ്രഹണത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു.
ദേശീയ പുരസ്‌കാര ജേതാവായ എം.ആര്‍ രാജകൃഷ്ണന്‍ ചിത്രത്തിന്റെ ഓഡിയോഗ്രാഫിയും അജ്മല്‍ സാബു എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഗ്രഹണത്തിലെ പാട്ടുകള്‍, ടീസര്‍, പോസ്റ്റര്‍ എന്നിവ ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ആസിഫ് അലി, സണ്ണി വെയിന്‍, അനു സിത്താര, അപര്‍ണ ബാലമുരളി, അഹാന കൃഷ്ണ, മിയ, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓര്‍ക്കിഡ് ഫിലിംസാണ് വിതരണം. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
Content Highlights: Grahanam Movie From Singapore, Anand Paga, Devika Sivan
Published: 11 Feb 2021, 02:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented