
ലോസ് ആഞ്ജലീസ്: ഗോള്‍ഡന്‍ ഗ്ലോബ്‌സ് 2022 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പവര്‍ ഓഫ് ദ ഡോഗ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജെയിന്‍ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത്. അതേ ചിത്രത്തിലെ അഭിനയത്തിന് നടന്‍ കോഡി സ്മിത്ത്-മക്ഫീയാണ് മികച്ച സഹനടന്‍. കിംങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍സ്മിത്ത് മികച്ച നടനുള്ള (ഡ്രാമ) പുരസ്‌കാരം നേടി. നികോള്‍ കിഡ്മാനാണ് മികച്ച നടി (ഡ്രാമ). ഇത് അഞ്ചാം തവണയാണ് നികോള്‍ കിഡ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടുന്നത്.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ
മികച്ച ചിത്രം (ഡ്രാമ)- ദി പവര്‍ ഓഫ് ദ ഡോഗ്
മികച്ച ചിത്രം (മ്യൂസിക്കല്‍ /കോമഡി)- വെസ്റ്റ് സൈഡ് സ്‌റ്റോറി
മികച്ച സംവിധായിക/ സംവിധായകന്‍- ജെയ്ന്‍ കാംപ്യന്‍ (ദ ദി പവര്‍ ഓഫ് ദ ഡോഗ്)
മികച്ച നടി (ഡ്രാമ)- നിക്കോള്‍ കിഡ്മാന്‍ (ബീയിങ് ദ റിച്ചാര്‍ഡ്)
മികച്ച നടന്‍ (ഡ്രാമ)- വില്‍സ്മിത്ത് (കിങ് റിച്ചാര്‍ഡ്)
മികച്ച നടി (മ്യൂസിക്കല്‍ /കോമഡി)- റേച്ചല്‍ സെഗ്ലര്‍ (വെസ്റ്റ് സൈഡ് സ്‌റ്റോറി)
മികച്ച നടന്‍ (മ്യൂസിക്കല്‍ /കോമഡി)- ആന്‍ഡ്രൂ ഗരിഫീല്‍ഡ് (ടിക്, ടിക്.... ബൂം)
മികച്ച സഹനടി (ഡ്രാമ)- അരിയാന ഡെബോസ്
(വെസ്റ്റ് സൈഡ് സ്‌റ്റോറി)
മികച്ച സഹനടന്‍ (ഡ്രാമ)- കോഡി സ്മിത്ത്-മക്ഫീ (ദി പവര്‍ ഓഫ് ദ ഡോഗ്)
മികച്ച തിരക്കഥാകൃത്ത്- കെന്നത്ത് ബ്രാനാ (ബെല്‍ഫാസ്റ്റ്)
മികച്ച വിദേശ ഭാഷ ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍)
മികച്ച ആനിമേറ്റഡ് ചിത്രം- എന്‍കാന്റോ
മികച്ച ഒറിജിനല്‍ സ്‌കോര്‍- ഹാന്‍സ് സിമ്മര്‍
മികച്ച ഒറിജിനല്‍ സോങ്- നോ ടൈം ടു ഡൈ ( നോ ടൈം ടു ഡൈ)- ബില്ലി എലിഷ്, ഫിനെസ് കേണല്‍
ടെലിവിഷന്‍ വിഭാഗം
മികച്ച സീരീസ് (ഡ്രാമ)- സക്‌സെഷന്‍
മികച്ച ടിവി സീരീസ് ((മ്യൂസിക്കല്‍ /കോമഡി)- ഹാക്ക്‌സ്
മികച്ച മിനി സീരീസ്- ദ അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്
മികച്ച നടി (ഡ്രാമ)- മിഷേന്‍ ജെ റോഡിഗസ് (പോസ്)
മികച്ച നടന്‍ (ഡ്രാമ) - ജെറമി സ്‌ടോങ് (സ്‌ക്‌സഷന്‍)
മികച്ച നടി (മ്യൂസിക്കല്‍ /കോമഡി)- ജീന്‍ സ്മാര്‍ട്ട് (ഹാക്ക്‌സ്)
മികച്ച നടന്‍ (മ്യൂസിക്കല്‍ /കോമഡി)- ജേസണ്‍ സുഡെകിസ് (ടെഡ് ലാസോ)
മികച്ച സഹനടി- സാറാ സ്‌നൂക് (സക്‌സഷന്‍)
മികച്ച സഹനടന്‍- ഓ-യോങ്-സു (സ്‌ക്വിഡ് ഗെയിം)
മികച്ച നടി (മിനി സീരീസ്)- കേറ്റ് വിന്‍സലറ്റ് (മേയര്‍ ഓഫ് ഈസ്റ്റ് ടൗണ്‍)
മികച്ച നടന്‍ (മിനി സീരീസ്)- മൈക്കല്‍ കീറ്റണ്‍ (ഡോപ്സ്റ്റിക്)
Content Highlights: 2022 Golden Globes winners revealed
Published: 10 Jan 2022, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented