കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ബീര്‍ബല്‍' ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗോസ്റ്റ്'. ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ട്രെയിലർ പുറത്തിറങ്ങി. അതി​ഗംഭീര ആക്ഷൻ രം​ഗങ്ങൾ നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

To advertise here,

രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ശിവരാജ് കുമാർ ചിത്രത്തിലെത്തുന്നത്. ഇതിൽ ഒരു ലുക്ക് ഡീ എയ്ജിങ് സാങ്കേതികത ഉപയോ​ഗിച്ചുള്ളതാണ്. ഈ രം​ഗം ട്രെയിലറിന്റെ പ്രത്യേകതയാണ്. സിനിമയുടെ മലയാളം ട്രെയിലർ പൃഥ്വിരാജും തമിഴ് ട്രെയിലർ ധനുഷുമാണ് പുറത്തിറക്കിയത്. ജയറാം, അനുപം ഖേർ എന്നിവരും താരനിരയിലുണ്ട്.  സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് നാഗരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മസ്തി, പ്രസന്ന വി.എം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. 

ക്യാമറ കൈകാര്യം ചെയ്യുന്നത് മഹേന്ദ്ര സിംഹയാണ്. കെ.ജി.എഫ് ഫെയിം ശിവകുമാര്‍ ആണ് കലാസംവിധായകന്‍. പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ​ഗോസ്റ്റ് വരുന്നത്.