തമിഴ് സിനിമയുടെ എന്നല്ല ദക്ഷിണേന്ത്യന്‍ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ നിര്‍മാതാവാണ് മലയാളിയായ കെ.ടി. കുഞ്ഞുമോന്‍. 1993 ല്‍ കെ.ടി. കുഞ്ഞുമോന്‍ നിര്‍മിച്ച ജെന്റില്‍മാന്‍ വലിയ ജനശ്രദ്ധ നേടിയ സിനിമയായിരുന്നു. ഇന്നത്തെ ഹൈ-ടെക് സംവിധായകന്‍ എന്ന് കീര്‍ത്തി നേടിയ ഷങ്കറിന്റെ ആദ്യ സിനിമ. ജെന്റിൽമാൻ പുറത്തിറങ്ങി കാൽനൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ രണ്ടാംഭാ​ഗവുമായി വരികയാണ് കെ.ടി കുഞ്ഞുമോൻ. ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തിൽ വലിയ ബജറ്റിൽ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പുറത്തിറക്കുമെന്ന് അദ്ദേഹം പറയുന്നു.

To advertise here,
gentleman
കുഞ്ഞുമോനും ഷങ്കറും| മാതൃഭൂമി ആർക്കെെവ്സ്

''എന്റെ ജെന്റിൽമാൻ തമിഴ്, തെലുങ്കു ഭാഷകളിൽ പ്രദർശനത്തിനെത്തിയപ്പോൾ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വൻ സ്വീകരണമാണ് ആരാധകർ നൽകിയത് . ഇന്ത്യയിൽ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളിൽ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങൾ ആഘോഷമാക്കി മാറ്റി. ഈ സിനിമയുടെ രണ്ടാം ഭാഗം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. നടീ നടന്മാർ മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ചകൾ നടന്നു വരുന്നു. ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്‌ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂ''- കെ.ടി കുഞ്ഞുമോൻ പറഞ്ഞു.

അർജുൻ, മധുബാല എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.  ദശലക്ഷങ്ങള്‍ ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ചു കൊണ്ട് മുതല്‍ മുടക്കി കുഞ്ഞുമോന്‍ പരീക്ഷണം നടത്തി വന്‍വിജയം നേടിയതും ജെന്റില്‍മാന്‍ ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതും. മാത്രമല്ല അര്‍ജ്ജുന്‍, എ.ആര്‍. റഹ്മാന്‍, കാമറാമാന്‍ ജീവ, പ്രഭുദേവ, വടിവേലു എന്നിവരെ പ്രശസ്തരാക്കിയതും ഈ ഒറ്റ ചിത്രമാണ് . ഇതോടെ കുഞ്ഞുമോനും 'ജെന്റില്‍മാന്‍ 'കെ.ടി. കുഞ്ഞുമോന്‍ എന്ന് കീര്‍ത്തി നേടി തമിഴ് സിനിമാ നിര്‍മ്മാതാക്കളില്‍ മുമ്പനായി.

Content Highlights: Gentleman  second part announced by KT Kunjumon, S shankar