സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗരുഡൻ കേരളത്തിലുടനീളം മികച്ച അഭിപ്രായത്തോടെ മുന്നിൽ. റിലീസ് ചെയ്ത് നാലാം നാൾ പിന്നിടുമ്പോഴും കുതിപ്പോടെ ഉയർന്നു പറക്കുകയാണ് കേരള പോലീസിന്റെ ഈ ഗരുഡൻ.

To advertise here,

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ വർമ്മയാണ്. ജിനേഷിന്റെ കഥയിൽ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ചിത്രത്തിന് തീയറ്ററുകളിൽ നല്ല സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. 

വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിൽ നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയുള്ള കഥയാണ് പറയുന്നത്. ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്.

സംഗീതം ജെയ്ക്സ് ബിജോയ്‌. എഡിറ്റർ ശ്രീജിത്ത് സാരംഗ്.  ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട്‌ സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ്ഫോർത്ത്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ.