
ഒരു സിനിമ ഹിറ്റാകുകയും അതിന്റെ നിര്മാതാവിന് വലിയ ലാഭമുണ്ടാകുകയും ചെയ്യുന്നതോടെ, അതിനായി പ്രവര്ത്തിക്കുന്നവരെ ആദരിക്കുന്ന ഒരു കീഴ്വഴക്കം ഇപ്പോള് സിനിമ മേഖലയിലുണ്ട്. ജയിലര് സിനിമ സൂപ്പര് ഹിറ്റായതിന് പിന്നാലെ രജനികാന്ത്, സംവിധായന് നെല്സണ്, സംഗീത സംവിധായകന് അനുരുദ്ധ് തുടങ്ങിയവര്ക്കെല്ലാം നിര്മാതാക്കള് ആഡംബര വാഹനങ്ങള് സമ്മാനിക്കുന്നത് അടുത്തിടെ സാമൂഹിക മാധ്യമങ്ങളില് വലിയ കൈയടി നേടിയിരുന്നു.
ഈ കീഴ്വഴക്കം മോളിവുഡില് തുടങ്ങിയത് ഉണ്ണി മുകുന്ദന് ആയിരുന്നു. ഇപ്പോള് ലിസ്റ്റിന് സ്റ്റീഫനും ഈ പാത പിന്തുടരുകയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില് ലിസ്റ്റിന് സ്റ്റീഫന് നിര്മിച്ച ഗരുഡന് എന്ന സിനിമ തീയേറ്ററുകളില് സൂപ്പര് ഹിറ്റായി പ്രദര്ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിനായി സംവിധായകനായ അരുണ് വര്മ്മയ്ക്ക് കിയ സെല്റ്റോസ് എസ്.യു.വി. സമ്മാനിച്ചിരിക്കുകയാണ് നിര്മാതാവായ ലിസ്റ്റിന് സ്റ്റീഫന്.
സംവിധായകന് വാഹനം സമ്മാനിക്കുന്നതിന്റെ സന്തോഷം ലിസ്റ്റിന് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില് പങ്കുവെച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റര് ചിത്രമായ ഗരുഡന്റെ സംവിധായകന് അരുണ് വര്മ്മയ്ക്ക് കാര് സമ്മാനിച്ചതിന്റെ ത്രില്ലിലാണ്. നിങ്ങളുടെ ദര്ശനം സ്ക്രീനില് മാജിക് തീര്ക്കുകയും നിങ്ങളുടെ അഭിനിവേശം ഹൃദയങ്ങളില് പതിക്കുകയും ചെയ്തു. ഇനിയും ഒരുമിച്ച് ഏറെ സഞ്ചരിക്കാന് സാധിക്കട്ടെ. നിങ്ങള്ക്ക് ആശംസകള് എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2023 പകുതിയോടെയാണ് കിയ സെല്റ്റോസിന്റെ പുതിയ മോഡല് ഇന്ത്യയില് എത്തിയത്. 10.89 ലക്ഷം രൂപ മുതല് 19.77 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ടെക്-ലൈന്, ജി.ടി.ലൈന്, എക്സ്-ലൈന് എന്നീ മൂന്ന് വിഭാഗങ്ങളിലായി രണ്ട് പെട്രോള് എന്ജിനുകളിലും ഒരു ഡീസല് എന്ജിനുമൊപ്പം മൂന്ന് ട്രാന്സ്മിഷന് ഓപ്ഷനുകളില് 18 വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്.
രണ്ട് 1.5 ലിറ്റര് പെട്രോള് എന്ജിനിലും ഒരു 1.5 ലിറ്റര് ഡീസല് എന്ജിനിലുമാണ് പുതിയ സെല്റ്റോസ് വിപണിയില് എത്തുന്നത്. 1.5 എന്.എ. എന്ജിന് 115 ബി.എച്ച്.പി. പവറും 144 എന്.എം. ടോര്ക്കും, 1.5 ലിറ്റര് ടര്ബോ പെട്രോള് എന്ജിന് 158 ബി.എച്ച്.പി. പവറും 263 എന്.എം. ടോര്ക്കും 1.5 ലിറ്റര് ഡീസല് എന്ജിന് 115 ബി.എച്ച്.പി. പവറും 253 എന്.എം. ടോര്ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്, ആറ് സ്പീഡ് ടോര്ക്ക് കണ്വേര്ട്ടര്, ആറ് സ്പീഡ് ഐ.എം.ടി. ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണ് ഇതിലെ ട്രാന്സ്മിഷന് ഓപ്ഷനുകള്.
Content Highlights: Producer Listin Stephen gifts Kia seltos suv to Garudan movie director Arun Varma
Published: 16 Nov 2023, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented