വിജയ് സേതുപതിയുടെ മാസ് പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് മഹാരാജ. തമിഴ്നാടിന് പുറത്തും ചിത്രം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. വൈകാതെ തന്നെ വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായും മഹാരാജ മാറി. ഇതിനിടയില്‍ തായ്‌വാനിലും ചൈനയിലും ചിത്രം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജപ്പാനില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചിത്രം ചൈനയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍ നേടിയതായാണ് വിവരം. ചൈനയിലെ മാത്രം കളക്ഷന്‍ 25 കോടി പിന്നിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടവും മഹാരാജ സ്വന്തമാക്കി. ജൂണ്‍ 18 ന് നെറ്റ്ഫ്ളിക്സില്‍ എത്തിയ ചിത്രം തായ്വാനില്‍ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ചൈനയിലെയും തായ്‌വാനിലെയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിത്രത്തെയും വിജയ് സേതുപതിയെയും അഭിനന്ദിക്കുന്ന പോസ്റ്റുകളും വന്നിരുന്നു.
നിതിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും ശ്രദ്ധേയമായിരുന്നു. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരും പ്രധാനവേഷത്തിലെത്തി. പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Content Highlights: following china vijay sethupathis maharaja is to hit the the big screens in japan Read more at: ht
Published: 02 Dec 2024, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented