സിനിമയ്ക്കിടെ സ്ക്രീനിന് മുന്നിൽ പടക്കംപൊട്ടിച്ച് പ്രഭാസ് ആരാധകർ; തിയേറ്ററിൽ തീപ്പിടിത്തം


സംഭവത്തിന്റെ വീഡിയോ പ്രശസ്ത സംവിധായകൻ രാം ​ഗോപാൽ വർമ ട്വീറ്റ് ചെയ്തു.

സിനിമാ പ്രദർശനത്തിനിടെ തിയേറ്ററിനകത്ത് പടക്കംപൊട്ടിക്കുന്ന പ്രഭാസ് ആരാധകർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | twitter.com/RGVzoomin

സിനിമാ പ്രദർശനം നടന്നുകൊണ്ടിരിക്കേ ആരാധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിൽ തിയേറ്ററിന് തീപ്പിടിച്ചു. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാഹ്ലാദത്തിൽ അ​ഗ്നിക്കിരയായത്. പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെയാണ് സംഭവം.

പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രദേശത്തെ വെങ്കടരമണ തിയേറ്ററിൽ താരം നായകനായി അഭിനയിച്ച ബില്ല റീ റിലീസ് ചെയ്തിരുന്നു. നായകന്റെ മാസ് രം​ഗം വന്നപ്പോൾ ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. സീറ്റുകളിലേക്ക് അതിവേ​ഗം തീ പടർന്നുപിടിച്ചതോടെ തിയേറ്ററിലുണ്ടായിരുന്നവർ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു.

സിനിമയ്ക്കെത്തിയ ഏതാനും ചിലരുടെ സഹായത്തോടെ തിയേറ്റർ ജീവനക്കാർ തന്നെയാണ് തീയണച്ചത്. എന്നാൽ ആർക്കും പരിക്കില്ല. സംഭവത്തിന്റെ വീഡിയോ പ്രശസ്ത സംവിധായകൻ രാം ​ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നുമാണ് അദ്ദേഹം വീഡിയോക്കൊപ്പം എഴുതിയത്.

പ്രഭാസും അനുഷ്ക ഷെട്ടിയും ഒന്നിച്ച്, 2009-ൽ റിലീസ് ചെയ്ത ചിത്രമാണ് 'ബില്ല'. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും നിരവധി തിയേറ്ററുകളിലാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയത്. എന്നാൽ ചിത്രത്തിലെ മറ്റൊരു കഥാപാത്രവും തന്റെ അച്ഛന്റെ സഹോദരനുമായ കൃഷ്ണം രാജുവിന്റെ മരണത്തെത്തുടർന്ന് പ്രഭാസ് ഈ വർഷം തന്റെ ജന്മദിനം ആഘോഷിക്കുന്നില്ല.

Content Highlights: Fire in Andhra theatre, Prabhas Birthday Celebration of Fans, Billa Telugu Movie, Krishnam Raju


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented