നടി മീനയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം 'ചന്ദ്രോത്സവം' 4K റീ റിലീസിന്റെ പ്രത്യേക പോസ്റ്റർ പുറത്തിറങ്ങി. ചിറക്കൽ ശ്രീഹരിയുടെ മനസ്സിലെ മായാത്ത പ്രണയമായ 'ഇന്ദുലേഖ'യായി മീന പകർന്നാടിയ കഥാപാത്രത്തിനുള്ള മനോഹരമായ ഉപഹാരമായാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്.
ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച 'ചന്ദ്രോത്സവം' 2005 ഏപ്രിൽ 14-നാണ് വിഷു റിലീസായി തിയറ്ററുകളിലെത്തിയത്. ശ്രീഹരിയുടേയും ഇന്ദുലേഖയുടേയും തീവ്രമായ പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളും ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഒപ്പം തമിഴ് താരം രഞ്ജിത്ത് അവതരിപ്പിച്ച രാമനുണ്ണി എന്ന വില്ലൻ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽപുണ്ട്.
Also Read: ചിറയ്ക്കൽ ശ്രീഹരി വീണ്ടുമെത്തുന്നു, മോഹൻലാലിന്റെ ചന്ദ്രോത്സവം റീ-റിലീസിന്
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സാണ് 'ചന്ദ്രോത്സവം' വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതികവിദ്യയോടെ പുനരവതരിപ്പിച്ച ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ 4K ദൃശ്യ മികവും ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും റീമാസ്റ്റർ ചെയ്തിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ ഈണമിട്ട ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
മീന, രഞ്ജിത്ത്, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. സംഗീതജ്ഞൻ ദക്ഷിണാമൂർത്തിയും ചിത്രത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജശ്രീ സന്തോഷ്, ഛായാഗ്രഹണം-അളഗപ്പൻ എൻ, എഡിറ്റിംഗ്-എൽ. ഭൂമിനാഥൻ, കലാസംവിധാനം-സുരേഷ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ-ആന്റോ ജോസഫ്, മേക്കപ്പ്-പി.വി. ശങ്കർ, വസ്ത്രാലങ്കാരം-വേലായുധൻ കീഴില്ലം, കൊറിയോഗ്രഫി-ത്യാഗരാജൻ, അസോസിയേറ്റ് ഡയറക്ടർ-എം. പത്മകുമാർ, പ്രോജക്ട് മാനേജ്‌മെന്റ്-അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്-ഷാൻ ആഷിഫ്, അസോസിയേറ്റ് കളറിസ്റ്റ്-അരുൺ സി.എസ്, അറ്റ്‌മോസ് മിക്‌സിംഗ്-ഹരി നാരായണൻ, മാർക്കറ്റിംഗ്-കാർത്തിക് ഇസഡ്.ആർ, ജിബിൻ ജോയ്, 4K റീമാസ്റ്ററിംഗ്-ഹൈ സ്റ്റുഡിയോസ്, ടൈറ്റിൽസ്-ശബരി ശങ്കർ, പിആർഓ-മനു ശിവൻ.
Content Highlights: Makers released a special 4K birthday poster of Chandrolsavam featuring Meena as Indulekha on her birthday., Chandrolsavam originally released on April 14, 2005, directed by Renjith and produced by Santhosh Damodaran., The 4K version with Dolby Atmos is brought back to theatres by Highsin Global Ventures and remastered by High Studios.
Published: 16 Sept 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented