തമിഴ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു


'ആയിരത്തിൽ ഒരുവനിലെ' പ്രൊഡക്ഷൻ ഡിസൈനിലൂടെ സമകാലിക കാലഘട്ടത്തെയും പുരാതന ചരിത്ര കാലഘട്ടത്തിലെ ജീവിതത്തെയും ആധികാരികമായി പ്രേക്ഷകരിലേക്ക് കൊണ്ടുവന്നതിന് ഏറെ പ്രശംസനേടിയ കലാകാരനായിരുന്നു സന്താനം.

ടി സന്താനം | ഫോട്ടോ: twitter.com/karthiksubbaraj

പ്രശസ്ത തമിഴ് കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. ഹൃദയാഘാതത്തേത്തുടർന്നാണ് മരണമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൽവരാഘവന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന കലാസംവിധായകനാണ് സന്താനം.

ആദ്യ ചിത്രമായ 'ആയിരത്തിൽ ഒരുവനിലെ' പ്രൊഡക്ഷൻ ഡിസൈനിലൂടെ സമകാലിക കാലഘട്ടത്തെയും പുരാതന ചരിത്ര കാലഘട്ടത്തിലെ ജീവിതത്തെയും ആധികാരികമായി പ്രേക്ഷകരിലേക്ക് കൊണ്ടുവന്നതിന് ഏറെ പ്രശംസനേടിയ കലാകാരനായിരുന്നു സന്താനം. എ.ആർ മുരു​ഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സർക്കാർ, രജനികാന്ത് ചിത്രം സർക്കാർ തുടങ്ങിയ ബി​ഗ്ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു സന്താനം.



കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. എ.ആർ. മുരു​ഗദോസ് നിർമിച്ച 1947 ആ​ഗസ്റ്റ് 16 എന്ന പീരിയോഡിക് ചിത്രമാണ് സന്താനത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ​ഗൗതം കാർത്തിക്കും പു​ഗഴുമാണ് ഈ ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നത്.

Content Highlights: film art director t santhanam passed away ayirathil oruvan production designer santhanam passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented