അദിഥി ബാലൻ നായികയായെത്തിയ തമിഴ് ചിത്രം അരുവി ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. ഇ.നിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫാത്തിമ സന ഷെയ്ഖ് നായികയാകും. 2021 പകുതിയോടെ ചിത്രീകരണമാരംഭിക്കും. മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വിടും.
തമിഴിൽ ഏറെ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു അരുവി. അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ചിത്രത്തിൽ അരുവി എന്ന കഥാപാത്രമായെത്തിയ അദിഥിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി. ചിത്രത്തിന്റെ തിരക്കഥയും അരുണിന്റെത് തന്നെയായിരുന്നു. 2017-ലാണ് ചിത്രം പുറത്തിറങ്ങിയത്.
ദംഗൽ എന്ന ആമിർ ഖാൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫാത്തിമ സന ഷെയ്ഖ്. അരുവി റീമെയ്ക്കിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫാത്തിമ പ്രതികരിച്ചു.
Content Highlights :Fatima Sana Shaikh to star in Hindi remake of Tamil hit Aruvi Starred by Aditi Balan
Published: 05 Mar 2021, 04:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented