ബോളിവുഡ് താരങ്ങൾ അധോലോകത്ത് നിന്നുള്ള സമ്മർദം അനുഭവിച്ചിരുന്നുവെന്ന് സംവിധായികയും കൊറിയോഗ്രാഫറും വ്‌ളോഗറുമായ ഫറാ ഖാൻ. ബോളിവുഡിൽ ഖാൻ ത്രയങ്ങൾ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവരും അധോലോകത്തിന്റെ സമ്മർദമനുഭവിച്ചിരുന്നുവെന്നും അവർ പഞ്ഞു. രൺവീർ അല്ലാബാദിയയുമായുള്ള പോഡ്കാസ്റ്റിലാണ് ഫറാ ഖാൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

To advertise here,

തന്റെ ഓർമയിലുള്ള ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഫറാ ഖാൻ ഓർത്തെടുത്തു. 1997-ൽ നടന്ന ഒരു കൊലപാതകമായിരുന്നു ഇത്. ഫറാ ഖാന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു ഇത്. നിർമാതാവായ മുകേഷ് ദുഗ്ഗലാണ് അധോലോകത്തിന്റെ വെടിയുണ്ടയ്ക്ക് ഇരയായത്. ഫത്തേഹ്, സാഥി, ദിൽ കാ ക്യാ കസൂർ, ഖിലോന തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചയാളായിരുന്നു മുകേഷ്. അന്ധേരിയിലെ തന്റെ ഓഫീസിൽ വെച്ചാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്.

ഖാൻ ത്രയങ്ങളും അധോലോകത്തിന്റെ ഭീഷണി നേരിട്ടിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഫറയുടെ മറുപടി. ഷാരൂഖ് ഖാന് ഭീഷണി കോളുകൾ വന്നിരുന്നുവെന്ന റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യം തനിക്ക് അറിയില്ല എന്നായിരുന്നു ഫറാ ഖാന്റെ മറുപടി. അതേസമയം സംവിധായകൻ കരൺ ജോഹറിന് ആദ്യചിത്രമായ ‘കുഛ് കുഛ് ഹോതാ ഹേ’യുടെ പ്രദർശനത്തിന് മുമ്പായി ഭീഷണി കോൾ ലഭിച്ചിരുന്നുവെന്നും അവർ പറഞ്ഞു.